---
title: "ചെമ്മീൻ കൊലയാളിയോ...? സുലൈഖയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ "
english_title: "Suleikha's postmortem report soon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44262/suleikhas-postmortem-report-soon"
published_at: "2022-05-22T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289cb4c5e82d_sulaiha.jpg"
keywords: []
---

# ചെമ്മീൻ കൊലയാളിയോ...? സുലൈഖയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ 

> **Lead Summary:** **നാദാപുരം : **കഴിഞ്ഞദിവസം ചെമ്മീൻകറി കഴിച്ചതിനെത്തുടർന്നുള്ള അസ്വസ്ഥതകൾക്ക് പിന്നാലെ മരിച്ച ചിയ്യൂർ കരിമ്പാലങ്കണ്ടി സുലൈഖയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

## Article Content

**നാദാപുരം : **കഴിഞ്ഞദിവസം ചെമ്മീൻകറി കഴിച്ചതിനെത്തുടർന്നുള്ള അസ്വസ്ഥതകൾക്ക് പിന്നാലെ മരിച്ച ചിയ്യൂർ കരിമ്പാലങ്കണ്ടി സുലൈഖയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ ലഭ്യമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

വിവിധ പരിശോധന ഫലങ്ങൾ ലഭ്യമായതിന് ശേഷമാണ് ഭക്ഷ്യവിഷബാധയാണോയെന്ന കാര്യം അന്തിമമായി പറയാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് സുലൈഖയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു.

ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച ചെമ്മീൻകറി വീട്ടുകാർ നശിപ്പിച്ചിരുന്നു. ബുധനാഴ്ച ചെമ്മീൻ നീലനിറമായി മാറിയതായും അതിനാലാണ് ചെമ്മീൻകറി നശിപ്പിച്ചതെന്നും വീട്ടുകാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.അതിനാൽ ചെമ്മീൻകറി പരിശോധനയ്ക്കയക്കാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44262/suleikhas-postmortem-report-soon)