---
title: "നവയുഗ ക്ലബ്ബ് പ്രവർത്തകർ പൊതു വിടം ശുചീകരണം നടത്തി "
english_title: "New Age Club activists cleaned the public space"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44322/new-age-club-activists-cleaned-the-public-space"
published_at: "2022-05-22T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a1c0b5bcfe_Untitled-1.jpg"
keywords: []
---

# നവയുഗ ക്ലബ്ബ് പ്രവർത്തകർ പൊതു വിടം ശുചീകരണം നടത്തി 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **നവയുഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ സൗത്ത് അഞ്ചാം വാർഡ് പ്രദേശത്ത് ശുചീകരണം നടത്തി. വാർഡ് മെമ്പർ കെ.ടി.കെ രാധ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **നവയുഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂർ സൗത്ത് അഞ്ചാം വാർഡ് പ്രദേശത്ത് ശുചീകരണം നടത്തി. വാർഡ് മെമ്പർ കെ.ടി.കെ രാധ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ ഉദ്ഘാടനം ചെയ്തു. കെ.ബാലൻ, പ്രവീൺ കോമത്ത്, എൻ.രജീഷ്,ആർ.ഗീത, വത്സരാജ് മണലാട്ട്, ബജീഷ് ബി,ഷൈമ എം.ടി.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജയേഷ് ടി.പി സ്വാഗതവും അമൽജിത്ത് കക്കുറയിൽ നന്ദിയും പറഞ്ഞു.

ക്ലബ് പ്രവർത്തകരായ നവനീത് കക്കുറയിൽ, പ്രണവ് രയരോത്ത്,സജേഷ് കെ, പ്രവീഷ് .കെ, രാജൻ മഞ്ഞോത്ത്,മനോജൻ ടി.പി, അനിൽകുമാർ പുനത്തിൽ, , വിനോദ് കുമാർ എം.ടി.കെ, ആഷിക പി , രജിത്ത് എം, ഷനിൽകുമാർ എം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44322/new-age-club-activists-cleaned-the-public-space)