---
title: "നെഞ്ചിലെ ഒറ്റ കുത്തിൽ സൂപ്പി മരിച്ചു; അക്രമിച്ച മകനും ഗുരുതരാസ്ഥയിൽ "
english_title: "Soupy died of a single stab in the chest; The assaulted son is also in critical condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44393/soupy-died-of-a-single-stab-in-the-chest-the-assaulted-son-is-also-in-critical-condition"
published_at: "2022-05-23T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ae9d380390_sooppi.jpg"
keywords: []
---

# നെഞ്ചിലെ ഒറ്റ കുത്തിൽ സൂപ്പി മരിച്ചു; അക്രമിച്ച മകനും ഗുരുതരാസ്ഥയിൽ 

> **Lead Summary:** **നാദാപുരം : **മുടവന്തേരിയിലെ പീടിക തൊഴിലാളി സൂപ്പി മരിച്ചത് കത്തി കൊണ്ട് ആഴയത്തിൽ നെഞ്ചിന് നടുവിലേറ്റ ഒറ്റ കുത്തെന്ന് ഡോക്ടർമാർ. അക്രമം നടത്തിയ മകൻ മുഹമ്മദലിക്കും ഗുരുതര പരിക്ക്. അക്രമം സഹോദരൻ തടയുന്നതിനിടയിലാണ് മുഹമ്മദലിയുടെ കാലുകൾക്ക് വെട്ടേറ്റത്.

## Article Content

**നാദാപുരം : **മുടവന്തേരിയിലെ പീടിക തൊഴിലാളി സൂപ്പി മരിച്ചത് കത്തി കൊണ്ട് ആഴയത്തിൽ നെഞ്ചിന് നടുവിലേറ്റ ഒറ്റ കുത്തെന്ന് ഡോക്ടർമാർ. അക്രമം നടത്തിയ മകൻ മുഹമ്മദലിക്കും ഗുരുതര പരിക്ക്. അക്രമം സഹോദരൻ തടയുന്നതിനിടയിലാണ് മുഹമ്മദലിയുടെ കാലുകൾക്ക് വെട്ടേറ്റത്.

ഇന്നലെ രാത്രി 11 മണിക്കാണ് തൂണേരി മുടവന്തേരിയിൽ നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുരമുക്കിലെ പീടിക തൊഴിലാളിയായിരുന്ന പറമ്പത്ത് സൂപ്പി (61)യാണ് വെട്ടേറ്റു മരിച്ചത്.

വെട്ടേറ്റ സൂപ്പിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂപ്പി സംഭവസ്ഥലത്ത് തന്നെ മരിച്ചിരിക്കാമെന്നും ഹൃദയത്തിന് ഗുരുതര പരിക്ക് സംഭവിച്ചെന്നും ഡോക്ടർമാർ പറഞ്ഞു.

മകൻ മുഹമ്മദ് അലി (31)യാണ് കുത്തിക്കൊന്നത്. ഇയാൾ മാനസിക അസ്വാസ്ത്യത്തിന് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നയാളാണെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കൂട്ടക്കുരുതിക്ക് സമാനമായ ദൃശ്യങ്ങളാണ്.

നാല് പേരും ചോരയിൽ കുളിച്ച് നിലത്ത് വീണ് കിടക്കുന്നു. ഉടൻ തന്നെ ഇവരെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സൂപ്പിയുടെ മകൻ മുനീറിന് കൈയുടെ മസിൽസിനാണ് കുത്തേറ്റത്. ഭാര്യ ജമീലയുടെയും പരിക്കുകൾ ഗുരുതരമല്ല. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

സാരമായി പരിക്കേറ്റ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സൂപ്പിയുടെ മൃതദേഹവും ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഉള്ളത്. നാദാപുരം പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം ഉച്ചയോടെ പോസ്റ്റ്മോർട്ടം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44393/soupy-died-of-a-single-stab-in-the-chest-the-assaulted-son-is-also-in-critical-condition)