---
title: "സാരഥിയുടെ കൗമാരം നിറഞ്ഞാടിയപ്പോൾ മഞ്ചാന്തറയിൽ ഗ്രാമോത്സവമായി"
english_title: "adolescence was dancing, it became a village festival in Manchanthara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44399/adolescence-was-dancing-it-became-a-village-festival-in-manchanthara"
published_at: "2022-05-23T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628af672e7c4e_Untitled-1.jpg"
keywords: []
---

# സാരഥിയുടെ കൗമാരം നിറഞ്ഞാടിയപ്പോൾ മഞ്ചാന്തറയിൽ ഗ്രാമോത്സവമായി

> **Lead Summary:** **വളയം : **കൗമാരം നിറഞ്ഞാടിയപ്പോൾ ഗ്രാമോത്സവമായി. മഹാമാരി തീർത്ത അകലങ്ങളും മുഖം മൂടികളും മാറ്റി വെച്ച് മഞ്ചാന്തറ ഗ്രാമത്തിൽ വീണ്ടും കലയുടെ ഉത്സവം.

## Article Content

**വളയം : **കൗമാരം നിറഞ്ഞാടിയപ്പോൾ ഗ്രാമോത്സവമായി. മഹാമാരി തീർത്ത അകലങ്ങളും മുഖം മൂടികളും മാറ്റി വെച്ച് മഞ്ചാന്തറ ഗ്രാമത്തിൽ വീണ്ടും കലയുടെ ഉത്സവം.

നാടിൻ്റെ സാംസ്കാരിക നേതൃത്വമായ സാരഥി കല സമിതി സംഘടിപ്പിച്ച ഗ്രാമോത്സവം അക്ഷരാർത്ഥത്തിൽ നാടിൻ്റെ ആഹ്ലാദോത്സവമായി. പിഞ്ചു കുട്ടികൾ മുതൽ തല മുതിർന്നവർ വരെ താളം പിടിച്ചും ചുവട് വെച്ചും ഈണത്തിൽ പാടിയും ഈ ഉത്സവത്തിൻ്റെ ഭാഗമായി.

ചന്നം പിന്നം പെയ്ത മഴയും രാവേറെയായപ്പോൾ ഉളള തണുപ്പുമെല്ലാം ഈ ഗ്രാമോത്സവ ചൂടിൽ അവർ മറന്നു. ക്ലാസിക്കലും സിനിമാറ്റിക്കും വെസ്റ്റേണുമായുള്ള കൗമാര നൃത്ത ചടുലതയാണ് ഏറെ ആകർഷിച്ചത്.

ഗ്രാമോത്സവം പരിപാടി വാർഡ് മെമ്പർ എം.കെ അശോകൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വളയം ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു . എം ദേവി, എൻ.പി കണ്ണൻ മാസ്റ്റർ, പി.പി ജിനീഷ് എന്നിവർ സംസാരിച്ചു. എൻ ലിജേഷ് സ്വാഗതവും, എം മിനിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44399/adolescence-was-dancing-it-became-a-village-festival-in-manchanthara)