---
title: "ദേശീയ പതാകകൾ ത്രഡ് പാറ്റേണിൽ തീർത്ത തമീമയ്ക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് "
english_title: "Tamima holds the Indian Book of Records for making national flags in thread pattern"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44401/tamima-holds-the-indian-book-of-records-for-making-national-flags-in-thread-pattern"
published_at: "2022-05-23T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628af99c69163_Untitled-1.jpg"
keywords: []
---

# ദേശീയ പതാകകൾ ത്രഡ് പാറ്റേണിൽ തീർത്ത തമീമയ്ക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് 

> **Lead Summary:** **പാറക്കടവ് : **അൻപത് മിനിറ്റിൽ പത്ത് രാജ്യങ്ങളുടെ ദേശീയ പതാകകൾ ത്രഡ് പാറ്റേണിൽ തീർത്തു ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി തമീമ ഫൈസൽ.

## Article Content

**പാറക്കടവ് : **അൻപത് മിനിറ്റിൽ പത്ത് രാജ്യങ്ങളുടെ ദേശീയ പതാകകൾ ത്രഡ് പാറ്റേണിൽ തീർത്തു ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി തമീമ ഫൈസൽ.

ഇന്ത്യ, ബംഗ്ലാദേശ്, ബെൽജിയം ഇന്തോനേഷ്യ, ജപ്പാൻ, ലിത്വാനിയ,റഷ്യ, അയർലൻഡ്, യമൻ,അർമേനിയ തുടങ്ങിയ പത്തോളം രാജ്യങ്ങളുടെ ദേശീയപതാക നിർമിച്ചാണ് തമീമ ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

സഹോദരി ഫാത്തിമ ഫൈസലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ആരംഭിച്ച ഈ ഉദ്യമം, വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഫൈസലിൻ്റെയും, മാതാവ് ഖൈറുന്നിസയുടെയും, കോളേജ് അധ്യാപകരുടെയും പൂർണ പിന്തുണയോടു കൂടിയാണ് പൂർത്തീകരിച്ചതെന്ന് നാടിന് അഭിമാനമായി മാറിയ ഈ പാറക്കടവുകാരി പറയുന്നു.

എഴുത്തിലും വായനയിലും കഴിവുതെളിയിച്ച തമീമ നിലവിൽ എസ് ഐ എ കോളേജ് സ്റ്റുഡൻസ് യൂണിയൻ ഫൈനാൻസ് സെക്രട്ടറി കൂടിയാണ്. അനുമോദന സർട്ടിഫിക്കറ്റും മെഡലും ഐഡന്റിറ്റി കാർഡും അധികൃതർ അയച്ചു നൽകിയിട്ടുണ്ട്.

വിദ്യാർത്ഥിനിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കോളജ് അധ്യാപകൻ കൂടിയായ അനസ് വാഫിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനെ സമീപിച്ചത്. ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് കുടുംബം. കഴിഞ്ഞ വേനലവധിക്കാലത്ത് കിട്ടിയ ഒഴിവു വേളകളിൽ തമീമ കൈവരിച്ച ഈ നേട്ടം നിരവധി വിദ്യാർഥികൾക്ക് പ്രചോദനമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44401/tamima-holds-the-indian-book-of-records-for-making-national-flags-in-thread-pattern)