---
title: "വിഹാൻ്റെ ജീവൻകാക്കാൻ;   മുഹമ്മദ് തൻ്റെ സമ്പാദ്യം കുടുക്ക നൽകി    "
english_title: "To save Vihan's life; Muhammad gave his savings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4452/to-save-vihans-life-muhammad-gave-his-savings"
published_at: "2021-10-10T17:19:00+05:30"
category: "Parakkadavu"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162d3725ba45_muhammad helps vihaan.jpg"
keywords: []
---

# വിഹാൻ്റെ ജീവൻകാക്കാൻ;   മുഹമ്മദ് തൻ്റെ സമ്പാദ്യം കുടുക്ക നൽകി    

> **Lead Summary:** **പാറക്കടവ് : **അഞ്ചുമാസം മാത്രം പ്രായമായ കുഞ്ഞുമോൻ വിഹാൻ്റെ ജീവൻകാക്കാൻ നാടിന് ഒറ്റ മനസ്സ്.

## Article Content

**പാറക്കടവ് : **അഞ്ചുമാസം മാത്രം പ്രായമായ കുഞ്ഞുമോൻ വിഹാൻ്റെ ജീവൻകാക്കാൻ നാടിന് ഒറ്റ മനസ്സ്.

അകമറിഞ്ഞ പിന്തുണയുമായി ജനം ഇറങ്ങിയപ്പോൾ ഏഴു വയസുകാരൻ മുഹമ്മദ് തൻ്റെ സമ്പാദ്യം കുടുക്ക മുഹമ്മദ് സ്വരുക്കുട്ടി വെച്ച തുക തന്റെ തൂത്തി പൊട്ടിച്ച് സഹായ കമ്മറ്റിക്ക് നൽകി ചീന്റവിട മുഹമ്മദിൻ്റെ സമ്പാദ്യം പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഏറ്റുവാങ്ങി.

സി.പിഐ എം നേതാവ് വി.കെ. ഭാസ്ക്കരൻ, മുസ്ലിം ലീഗ് നേതാവ് സി എച്ച് ഹമീദ് മാസ്റ്റർ, ടി.കെ ഖാലിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഉമ്മത്തൂരിലെ കാരിയാടൻ കുന്നുമ്മൽ ലിബീഷിന്റെ അഞ്ച് സം മാസം പ്രായമായ വിഹാൻ എന്ന പൊന്നുമോന് അടിയന്തിരമായി ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നിരി ക്കുന്നത് .

കുട്ടിയുടെ സ്ഥിതി ഗുരുതരമാണ് .ഭാരിച്ച ഈ ചികിത്സ ചിലവ് താങ്ങാനുളള ശേഷി കുടുംബത്തിന് ഇല്ല .

ആയതിനാൽ ഈ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നാട്ടുകാർ ചേർന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ചെയർപേഴ്സൺ ആയും , ഷിജിൻ . ടി.വി. കൺവീനർ ആയും , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമേഷ് . എ.കെ. ആയും വിഹാൻ ചികിത്സ സഹായ കമ്മി എന്ന പേരിൽ ഒരു കൂട്ടായ്മക്ക് രൂപം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4452/to-save-vihans-life-muhammad-gave-his-savings)