കുത്തേറ്റ് മരിച്ച സൂപ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; അക്രമിച്ച മകൻ അപകടനില തരണം ചെയ്തു

കുത്തേറ്റ് മരിച്ച  സൂപ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു;  അക്രമിച്ച മകൻ അപകടനില തരണം ചെയ്തു
May 23, 2022 06:34 PM | By Vyshnavy Rajan

നാദാപുരം : മുടവന്തേരിയിൽ മകൻ്റെ കുത്തേറ്റ് മരിച്ച പിടികതൊഴിലാളി പറമ്പത്ത് സൂപ്പിയുടെ മൃതദേഹം ഇന്ന് വൈകിട്ട് ആറരയോടെ മുടവന്തേരിയിൽ എത്തിച്ചു. സംസ്ക്കാരം അല്പസമയത്തിനകം മുടവന്തേരിയിലെ കാളി പള്ളിയിൽ ഖബറടക്കും.

സൂപ്പി മരിച്ചത് കത്തി കൊണ്ട് ആഴയത്തിൽ നെഞ്ചിന് നടുവിലേറ്റ ഒറ്റ കുത്ത് കൊണ്ടെന്നാണ് പോസ്റ്റ്മോർട്ടം നൽകിയ ഡോക്ടർമാരുടെ നിഗമനം. അക്രമം നടത്തിയ മകൻ മുഹമ്മദലിക്ക് ഇതിനിടെയിൽ പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപക നില തരണം ചെയ്തു.

ഇന്നലെ രാത്രി 11 മണിക്കാണ് തൂണേരി മുടവന്തേരിയിൽ നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുരമുക്കിലെ പീടികതൊഴിലാളിയായ പറമ്പത്ത് സൂപ്പി (61)യാണ് വെട്ടേറ്റു മരിച്ചത്. വെട്ടേറ്റ സൂപ്പിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൂപ്പി സംഭവസ്ഥലത്ത് തന്നെ മരിച്ചിരിക്കാമെന്നും ഹൃദയത്തിന് ഗുരുതര പരിക്ക് സംഭവിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. മകൻ മുഹമ്മദ് അലി (31)യാണ് കുത്തിക്കൊന്നത്. ഇയാൾ മാനസിക അസ്വാസ്ത്യത്തിന് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നയാളാണെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കൂട്ടക്കുരുതിക്ക് സമാനമായ ദൃശ്യങ്ങളാണ്. നാല് പേരും ചോരയിൽ കുളിച്ച് നിലത്ത് വീണ് കിടക്കുന്നു. ഉടൻ തന്നെ ഇവരെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സൂപ്പിയുടെ മകൻ മുനീറിന് കൈയുടെ മസിൽസിനാണ് കുത്തേറ്റത്. ഭാര്യ ജമീലയുടെയും പരിക്കുകൾ ഗുരുതരമല്ല. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Soupy's body stabbed to death; The assaulted son overcame the danger

Next TV

Related Stories
സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

Jul 3, 2022 04:27 PM

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്...

Read More >>
ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

Jul 3, 2022 04:16 PM

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ...

Read More >>
യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

Jul 3, 2022 03:58 PM

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം...

Read More >>
മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

Jul 3, 2022 03:04 PM

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന...

Read More >>
ചികിത്സാകാർഡ്; പാർക്കോയിൽ  ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

Jul 3, 2022 02:38 PM

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ...

Read More >>
ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ മൊകേരി

Jul 3, 2022 02:02 PM

ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ മൊകേരി

ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ...

Read More >>
Top Stories