---
title: "കേന്ദ്ര സർക്കാർ ഭിന്നിപ്പിച്ച് ഭരിച്ച് ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നു - അഡ്വ: പി.ഗവാസ്"
english_title: "Central government divides and implements anti-people policies - Advocate P. Gavas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44547/central-government-divides-and-implements-anti-people-policies-advocate-p-gavas"
published_at: "2022-05-23T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b98beaa150_cpi.jpg"
keywords: []
---

# കേന്ദ്ര സർക്കാർ ഭിന്നിപ്പിച്ച് ഭരിച്ച് ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നു - അഡ്വ: പി.ഗവാസ്

> **Lead Summary:** **തൂണേരി : **ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ ഇത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ് പറഞ്ഞു.

## Article Content

**തൂണേരി : **ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ ഇത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ് പറഞ്ഞു.

സി.പി.ഐ തൂണേരി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്. കോവിഡ് മഹാമാരിയാൽ ദുരിതത്തിലായ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെതിരായ യോജിച്ച പ്രക്ഷോഭം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർവ്വകാല നേതാക്കളായ കെ.ഗംഗാധരൻ നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന പതാകയും ടി.കെ കണ്ണൻ്റെ സ്മരണാർത്ഥം കൊണ്ടുവന്ന കൊടിമരവും സി.ടി കുമാരൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊണ്ടുവന്ന ബാനർ ജാഥയും സംഗമിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് ഐ.വി കുമാരൻ മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

പൊതുസമ്മേളനത്തിൽ സി.പി.ഐ തൂണേരി ലോക്കൽ സെക്രട്ടറി ടി.എം കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം കമ്മിറ്റി അംഗം ഐ.വി ലീല , എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, വിമൽ കുമാർ കണ്ണങ്കൈ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന രചനാ മത്സര വിജയികൾക്ക് പൊതുസമ്മേളന വേദിയിൽ ഉപഹാര സമർപ്പണവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44547/central-government-divides-and-implements-anti-people-policies-advocate-p-gavas)