---
title: "വ്യാപാരി സാരഥികൾ; നാദാപുരം മർച്ചന്റ് അസോസിയേഷനെ ഇഖ്ബാലും അബ്ബാസും സൈദും നയിക്കും "
english_title: "Merchant drivers; The Nadapuram Merchant Association will be headed by Iqbal, Abbas and Syed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44677/merchant-drivers-the-nadapuram-merchant-association-will-be-headed-by-iqbal-abbas-and-syed"
published_at: "2022-05-24T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cab0b4db7b_Untitled-2.jpg"
keywords: []
---

# വ്യാപാരി സാരഥികൾ; നാദാപുരം മർച്ചന്റ് അസോസിയേഷനെ ഇഖ്ബാലും അബ്ബാസും സൈദും നയിക്കും 

> **Lead Summary:** **നാദാപുരം : **വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റായ നാദാപുരം മർച്ചന്റ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരത്ത് ഇഖ്ബാൽ പ്രസിഡണ്ട്,അബ്ബാസ് കണേക്കൽ ജനറൽസെക്രട്ടറി, കോറോത്ത് സൈദ് ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ.

## Article Content

**നാദാപുരം : **വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റായ നാദാപുരം മർച്ചന്റ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരത്ത് ഇഖ്ബാൽ പ്രസിഡണ്ട്,അബ്ബാസ് കണേക്കൽ ജനറൽസെക്രട്ടറി, കോറോത്ത് സൈദ് ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികൾ.

സഹഭാരവാഹികളെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ തെരഞ്ഞെടുക്കും . വർഷങ്ങളായി പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്ന കുരുമ്പത്ത് കുഞ്ഞബ്ദുള്ളയും ജനറൽ സെക്രട്ടറിയായ എം സതീഷും ഇത്തവണ അവരുടെ സ്ഥാനങ്ങളിൽ നിന്നും ഒഴിവാകുന്നതായി പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.

ഇതേതുടർന്ന് ഐക്യകണ്ഡേനയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നിലവിലുള്ള ട്രഷററും ജില്ലാ ഭാരവാഹിയുമായ ഇഖ്ബാൽ നാദാപുരം ടൗണിലെ വ്യാപാരിയാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് കണേക്കൽ നിലവിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും നാദാപുരം ഗ്രാമപഞ്ചായത്ത് അംഗവുമാണ്.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സൈദ് നിലവിൽ സഹ ഭാരവാഹിയും നാദാപുരം ബസ്സ്റ്റാൻഡിലെ വ്യാപാരിയുമാണ്. റിട്ടേണിംഗ് ഓഫീസർ അലങ്കാർ ഭാസ്കരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് തേറത്ത് കുഞ്ഞി കൃഷ്ണൻ നമ്പ്യാർ ട്രഷറർ തടത്തിൽ അബ്രഹാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44677/merchant-drivers-the-nadapuram-merchant-association-will-be-headed-by-iqbal-abbas-and-syed)