---
title: "തൂണേരിലെ മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിലെ ന്യൂനതകൾ പരിഹരിക്കണം - സി.പി.ഐ"
english_title: "Defects in the whole land of Thuneri included in the data bank should be rectified - CPI (M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44723/defects-in-the-whole-land-of-thuneri-included-in-the-data-bank-should-be-rectified-cpi-m"
published_at: "2022-05-24T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ce3ab0266a_thuneri.jpg"
keywords: []
---

# തൂണേരിലെ മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിലെ ന്യൂനതകൾ പരിഹരിക്കണം - സി.പി.ഐ

> **Lead Summary:** **തൂണേരി:** തൂണേരി വില്ലേജ് ഓഫീസ് പരിധിയിലെ കൃഷിഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതോടൊപ്പം പ്രസ്തുത പരിധിയിലെ കരഭൂമി ഉൾപ്പടെ മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് കാരണം ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കുകയാണ്.

## Article Content

**തൂണേരി:** തൂണേരി വില്ലേജ് ഓഫീസ് പരിധിയിലെ കൃഷിഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതോടൊപ്പം പ്രസ്തുത പരിധിയിലെ കരഭൂമി ഉൾപ്പടെ മുഴുവൻ ഭൂമിയും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് കാരണം ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കുകയാണ്.

ഈ വിഷയം നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോഴും ഇത് ഒരു സാങ്കേതികമായ പിഴവ് മാത്രമാണെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഈ സാങ്കേതിക പിഴവ് കാരണം കരഭൂമിയിൽ വീട് വെക്കുന്നതിന് പോലും ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കുകയാണ്.

തൂണേരി വില്ലേജ് പരിധിയിൽ മാത്രമായുള്ള ഈ സാങ്കേതിക പിഴവ് പരിഹരിച്ച് ജനങ്ങളുടെ പ്രയാസമകറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തൂണേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വെള്ളൂരിൽ മുണ്ടക്കൽ കുഞ്ഞിരാമൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ടി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എം.ടി.കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം.എൽ.എ, മണ്ഡലം സെക്രട്ടറി അഡ്വ: പി.ഗവാസ്, അസി: സെക്രട്ടറി എം.ടി ബാലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ ബാലൻ, ശ്രീജിത്ത് മുടപ്പിലായി യുവകലാ സാഹിതി മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ തൂണേരി പ്രസംഗിച്ചു.

എം.ലിദിൻ രക്തസാക്ഷി പ്രമേയവും വിമൽ കുമാർ കണ്ണങ്കൈ അനുശോചന പ്രമേയവും ലോക്കൽ സെക്രട്ടറി ടി.എം കുമാരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സി.വി ബാലൻ പതാക ഉയർത്തുകയും ഒ.ബാബുരാജ് നന്ദിയും രേഖപ്പെടുത്തി. ലോക്കൽ സെക്രട്ടറിയായി വിമൽ കുമാർ കണ്ണങ്കൈയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44723/defects-in-the-whole-land-of-thuneri-included-in-the-data-bank-should-be-rectified-cpi-m)