---
title: "കലാഹൃദയങ്ങൾ മാടി വിളിച്ചു; പ്രായം മറന്ന് അവർ ഓടിയെത്തി"
english_title: "Hearts of art called out; Forgetting their age, they ran away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44767/hearts-of-art-called-out-forgetting-their-age-they-ran-away"
published_at: "2022-05-24T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d11e43cbb5_Untitled-2.jpg"
keywords: []
---

# കലാഹൃദയങ്ങൾ മാടി വിളിച്ചു; പ്രായം മറന്ന് അവർ ഓടിയെത്തി

> **Lead Summary:** **നാദാപുരം : ** വിശ്രമ ജീവിതം വിരസമാകാതിരിക്കാൻ കലയിലൂടെ ആഹ്ളാദം കണ്ടെത്താൻ അവരൊന്നിച്ചു.അങ്ങിനെ കലാഹൃദയങ്ങൾ പരസ്പരം മാടി വിളിച്ചപ്പോൾ പ്രായം മറന്ന് അവർ ഓടിയെത്തി.

## Article Content

**നാദാപുരം : ** വിശ്രമ ജീവിതം വിരസമാകാതിരിക്കാൻ കലയിലൂടെ ആഹ്ളാദം കണ്ടെത്താൻ അവരൊന്നിച്ചു.അങ്ങിനെ കലാഹൃദയങ്ങൾ പരസ്പരം മാടി വിളിച്ചപ്പോൾ പ്രായം മറന്ന് അവർ ഓടിയെത്തി.

തൂണേരി ബ്ലോക്ക് കെ.എസ്.എസ് പി. യൂണിയൻ കലാകാരൻമാരുടെ കൂട്ടായ്മയായ നവനീതം വാട്ട്സാപ്പ് ഗ്രൂപ്പ് ആവോലത്ത് പ്രവർത്തക സംഗമം നടത്തി. വി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.

എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസിനെ സംഗമത്തിൽ വെച്ച് അനുമോദിച്ചു. നാദാപുരം പാലിയേറ്റീവ് കെയറിന് സംഗമം വീൽ ചെയർ നൽകി. ഡോ.കെ.പി. സൂപ്പി, കെ. ഹേമചന്ദ്രൻ , വി.കെ.അഷ്റഫ് എന്നിവർ സ്വീകരിച്ചു. കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

പി.വി.വിജയകുമാർ , പി.കെ.കുഞ്ഞമ്മത് , എ.കെ.പി., ടി.കെ.രാധ, എൻ.പി. ജാനകി , ലീല വടക്കേടത്ത്, പി.കെ.സുജാത , കുഞ്ഞിക്കണ്ണൻ വളയം, കുഞ്ഞിരാമകുറുപ്പ്, കെ.കുമാരൻ , പൊന്നങ്കോട് ശ്രീധരൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44767/hearts-of-art-called-out-forgetting-their-age-they-ran-away)