---
title: "കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു - അഡ്വ.ഐ.മൂസ്സ"
english_title: " Central and Kerala governments rob people - Adv.I.Moosa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44836/central-and-kerala-governments-rob-people-advimoosa"
published_at: "2022-05-25T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dc3b86f1e7_Untitled-1.jpg"
keywords: []
---

# കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു - അഡ്വ.ഐ.മൂസ്സ

> **Lead Summary:** **വില്ല്യാപ്പള്ളി : **പെട്രോളിന്റെയും, ഡീസലിന്റെയും, അടിസ്ഥാന വിലയേക്കാൾ വൻ തുക നികുതി ഇനത്തിൽ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന കൊള്ളസംഘമായി കേന്ദ്ര-കേരള സർക്കാരുകൾ മാറിയിരിക്കുന്നതായി ഐ.മൂസ്സ പറഞ്ഞു.

## Article Content

**വില്ല്യാപ്പള്ളി : **പെട്രോളിന്റെയും, ഡീസലിന്റെയും, അടിസ്ഥാന വിലയേക്കാൾ വൻ തുക നികുതി ഇനത്തിൽ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന കൊള്ളസംഘമായി കേന്ദ്ര-കേരള സർക്കാരുകൾ മാറിയിരിക്കുന്നതായി ഐ.മൂസ്സ പറഞ്ഞു.

കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും,പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെയും വില്യാപ്പള്ളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി വില്ല്യാപ്പള്ളിയിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.കെ.റഫീക്ക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി രാധാകൃഷ്ണൻ കാവിൽ, നൊച്ചാട്ട് കഞ്ഞബ്ദുള്ള, എൻ.ബി.പ്രകാശ് കുമാർ, അഡ്വ.പി.ടി.ഇല്ല്യാസ്, ടി.ഭാസ്കരൻ എം.കെ.ഇബ്രാഹിം ഹാജി, പുത്തലത്ത് ഇബ്രാഹിം, വി.ചന്ദ്രൻ ,സി.പി.ബിജു പ്രസാദ്, വട്ടക്കണ്ടി കുഞ്ഞമ്മദ്, എം.പി.വിദ്യാധരൻ, യൂനുസ് രാമത്ത്, ചെത്തിൽ സുബൈർ ,പൊന്നാറത്ത് മുരളി, പടിയുള്ളതിൽ സുരേഷ്, ഒ.എം.ഷാഫി, നൈസാം രാജഗിരി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44836/central-and-kerala-governments-rob-people-advimoosa)