---
title: "വഴി നടക്കാനെങ്കിലും; റോഡുകളുടെ ശോചനീയാവസ്ഥ ഡി വൈ എഫ് ഐ നിവേദനം നൽകി "
english_title: "The deplorable condition of the roads was reported by the DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44876/the-deplorable-condition-of-the-roads-was-reported-by-the-dyfi"
published_at: "2022-05-25T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de50f8c834_Untitled-1.jpg"
keywords: []
---

# വഴി നടക്കാനെങ്കിലും; റോഡുകളുടെ ശോചനീയാവസ്ഥ ഡി വൈ എഫ് ഐ നിവേദനം നൽകി 

> **Lead Summary:** **നാദാപുരം : **വാഹന ഗതാഗതം ദുരിതമെങ്കിലും വഴി നടക്കാനെങ്കിലും സൗകര്യമൊരുക്കണം. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഡി വൈ എഫ് ഐ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

## Article Content

**നാദാപുരം : **വാഹന ഗതാഗതം ദുരിതമെങ്കിലും വഴി നടക്കാനെങ്കിലും സൗകര്യമൊരുക്കണം. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഡി വൈ എഫ് ഐ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

പ്രശ്നം ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ വികസന മുരടിപ്പിനെതിരെയാണ് ഡി വൈ എഫ് ഐ ഈയ്യംങ്കോട് യൂണിറ്റ് കമ്മിറ്റി പ്രക്ഷോഭ രംഗത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം പ്രതിഷേധധർണ സംഘടിപ്പിച്ചിരുന്നു. ഒന്നാം വാർഡിലെ പേരോട് മഞ്ചേരികടവ് റോഡ്, ഭണ്ഡാരമുക്ക് ഈയ്യംങ്കോട് റോഡിൻ്റെയും ശോചനീയവസ്ഥ പരിഹരിക്കുക. വർഷ കാലത്തിന്റെ വരവോട് കൂടി റോഡിലൂടെ ജനങ്ങൾക്ക് നടക്കാൻ പോലും പറ്റാതെ റോഡ് ശോചനീയമായിരിക്കുകയാണ്.

ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലിയുമായും നേതാക്കൾ ചർച്ച നടത്തി. അടുത്തു തന്നെ റോഡിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുമെന്ന് പ്രസിഡൻ്റ് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44876/the-deplorable-condition-of-the-roads-was-reported-by-the-dyfi)