---
title: "നരിക്കാട്ടേരി ആറാട്ടുകുളം നാടിന് സമർപ്പിച്ചു"
english_title: "Narikkatteri dedicated to Arattukulam Nadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44882/narikkatteri-dedicated-to-arattukulam-nadu"
published_at: "2022-05-25T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de82dcd007_pond 2.jpg"
keywords: []
---

# നരിക്കാട്ടേരി ആറാട്ടുകുളം നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം : **നരിക്കാട്ടേരിയിൽ സുദർശന മൂർത്തീ ക്ഷേത്രത്തിലെ ആറാട്ടുകുളം നാടിന് സമർപ്പിച്ചു.

## Article Content

**നാദാപുരം : **നരിക്കാട്ടേരിയിൽ സുദർശന മൂർത്തീ ക്ഷേത്രത്തിലെ ആറാട്ടുകുളം നാടിന് സമർപ്പിച്ചു.

48ലക്ഷം രൂപയോളം ചിലവാക്കി, 27000 ത്തോളം ചെങ്കല്ലുകൾ ഉപയോഗിച്ച്, ക്ഷേത്ര ട്രസ്റ്റീ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ സാമ്പത്തിക സ്വരൂപണം നടത്തിയാണ് കുളം നിർമ്മാണം പൂർത്തിയാക്കിയത്.

മലബാർ സേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി ആറാട്ടുകുളം നാട്ടിന് സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാർ കെ.കെ. മനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ.എം.രഘുനാഥ്, ടി.രാമചന്ദ്രൻ മാസ്റ്റർ, ടി.സുഗതൻ മാസ്റ്റർ, ടി.രാഘവൻ, ടി.അനിൽകുമാർ, എം.ജിഷ്ണുപ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44882/narikkatteri-dedicated-to-arattukulam-nadu)