---
title: "ആരോഗ്യം അടുത്ത്;  കുറ്റിപ്രം ഹെൽത്ത്‌ സെന്ററിന്റെ പരിഷ്കരണ പ്രവൃത്തി തുടങ്ങി "
english_title: " the renovation work of the Kuttipram Health Center began"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44883/the-renovation-work-of-the-kuttipram-health-center-began"
published_at: "2022-05-25T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dea549f647_Untitled-1.jpg"
keywords: []
---

# ആരോഗ്യം അടുത്ത്;  കുറ്റിപ്രം ഹെൽത്ത്‌ സെന്ററിന്റെ പരിഷ്കരണ പ്രവൃത്തി തുടങ്ങി 

> **Lead Summary:** **നാദാപുരം : **നാദാപുരം** **ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുറ്റിപ്രം ഹെൽത്ത്‌ സെന്ററിന്റെ പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **നാദാപുരം** **ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കുറ്റിപ്രം ഹെൽത്ത്‌ സെന്ററിന്റെ പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷം വഹിച്ചു. 2000 ൽ ആരംഭിച്ച ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം, അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പു മുട്ടുന്നതിനിടയിലാണ്,ഏഴു ലക്ഷം രൂപയുടെ പരിഷ്കരണ പ്രവൃത്തി നടത്തി ഹെൽത്ത്‌ & വെൽനെസ്സ് സെന്ററാക്കി ഉയർത്തുന്നത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം എ ദിലീപ് കുമാർ,വാർഡ് കൺവീനർ നിസാർ എടത്തിൽ, വെൽഫയർ കമ്മിറ്റി അംഗങ്ങളായ കെ വി അബ്ദുല്ല, ഇല്ലിക്കൽ കുഞ്ഞിസൂപ്പി,കുഞ്ഞിക്കണ്ണൻ ചെമ്പ്ര താഴ,മഹമൂദ് മനോളി, ഷാനി മനോളി, അസീസ് കെ ടി കെ, സുരേഷ് മനോളി , സലീം തയ്യുള്ളതിൽ ജെ പി എച്ച് എൻ അനിൽ കുമാരി, ആശ വർക്കർ ഉഷ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44883/the-renovation-work-of-the-kuttipram-health-center-began)