---
title: "കല്ലാച്ചിയിൽ തെളിനീരൊഴുകും...  ഓടകളിലെ മാലിന്യം നീക്കി തുടങ്ങി  "
english_title: "Fresh water is flowing in Kallachi ... The sewage in the canals has started to be removed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44887/fresh-water-is-flowing-in-kallachi-the-sewage-in-the-canals-has-started-to-be-removed"
published_at: "2022-05-25T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dec4a001dc_muhammed ali.jpg"
keywords: []
---

# കല്ലാച്ചിയിൽ തെളിനീരൊഴുകും...  ഓടകളിലെ മാലിന്യം നീക്കി തുടങ്ങി  

> **Lead Summary:** **നാദാപുരം : **തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കല്ലാച്ചി ടൗണിലുള്ള ഡ്രൈനേജ് വൃത്തിയാക്കൽ പ്രവർത്തി ആരംഭിച്ചു.

## Article Content

**നാദാപുരം : **തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കല്ലാച്ചി ടൗണിലുള്ള ഡ്രൈനേജ് വൃത്തിയാക്കൽ പ്രവർത്തി ആരംഭിച്ചു.

കല്ലാച്ചി വാണിയൂർ തോട്ടിലെ നീരൊഴുക്ക് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് കല്ലാച്ചിയിലെ വ്യാപാരികളുടെ സഹായത്തോടുകൂടി ഡ്രെയിനേജ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത്.

തുടർന്ന് ഡ്രെയിനേജിൽ പ്ലാസ്റ്റിക്കുകളും മലിനജലവും ഒഴുക്കിവിടുന്നത് പൂർണ്ണമായും തടയും. പ്രവർത്തി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സുബൈർ, വാർഡ് മെമ്പർ നിഷ മനോജ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു ,വാർഡ് കൺവീനർ കരിമ്പിൽ ദിവാകരൻ ,കെ ടി കെ ചന്ദ്രൻ, ദിനേശൻ, കുഞ്ഞാലി, രാജേഷ്, സക്കറിയ, രവീന്ദ്രൻ, ജിഷ , പ്രഭ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44887/fresh-water-is-flowing-in-kallachi-the-sewage-in-the-canals-has-started-to-be-removed)