---
title: "പ്ലീസ്...വലിച്ചെറിയരുത്;വയനാട് ചുരം ശുചിയാക്കി നാദാപുരം ഫയർ ആൻഡ് റെസ്‌ക്യൂ,സിവിൽ ഡിഫൻസ് ഫോഴ്‌സ് "
english_title: "Please..do not throw; Nadapuram Fire and Rescue and Civil Defense Force clean up Wayanad pass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4490/pleasedo-not-throw-nadapuram-fire-and-rescue-and-civil-defense-force-clean-up-wayanad-pass"
published_at: "2021-10-11T06:12:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163890310a00_churam cleaning.jpg"
keywords: []
---

# പ്ലീസ്...വലിച്ചെറിയരുത്;വയനാട് ചുരം ശുചിയാക്കി നാദാപുരം ഫയർ ആൻഡ് റെസ്‌ക്യൂ,സിവിൽ ഡിഫൻസ് ഫോഴ്‌സ് 

> **Lead Summary:** **നാദാപുരം:** സഞ്ചാരികളോട് ഒരു അഭ്യർത്ഥന. പ്ലീസ്.... വലിച്ചെറിയരുത്. വയനാട് ചുരം ശുചിയാക്കിയ നാദാപുരം ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ് ഫോഴ്‌സാണ് ഈ അഭ്യർത്ഥന നടത്തുന്നത്. ജൈവ, അജൈവ മാലിന്യം കുന്നുകൂടിയ പക്രംതളം ചുരം റോഡിൽ നാദാപുരം ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ് ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

## Article Content

**നാദാപുരം:** സഞ്ചാരികളോട് ഒരു അഭ്യർത്ഥന. പ്ലീസ്.... വലിച്ചെറിയരുത്. വയനാട് ചുരം ശുചിയാക്കിയ നാദാപുരം ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ് ഫോഴ്‌സാണ് ഈ അഭ്യർത്ഥന നടത്തുന്നത്. ജൈവ, അജൈവ മാലിന്യം കുന്നുകൂടിയ പക്രംതളം ചുരം റോഡിൽ നാദാപുരം ഫയർ ആൻഡ് റെസ്‌ക്യൂ, സിവിൽ ഡിഫൻസ് ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

പതിനൊന്നാം വളവിൽനിന്ന് രാവിലെ തുടങ്ങിയ ശുചീകരണ പ്രവർത്തനം, വ്യൂ പോയന്റായ പത്താംവളവിൽ പൂർത്തിയായപ്പോഴേക്കും ഉച്ച കഴിഞ്ഞു. ഈ രണ്ട് വളവുകളിൽനിന്നു മാത്രം കെട്ടുകണക്കിന്ന് മാലിന്യമാണ് മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിന്നൊടുവിൽ നീക്കംചെയ്തത്. വാഹനത്തിൽ ചാക്ക് കെട്ടുകളിൽ കൊണ്ടുവന്ന് തള്ളിയതടക്കമുള്ള മാലിന്യം നീക്കം ചെയ്തവയിലുൾപ്പെടും.

സഞ്ചാരികൾ കൂടുതൽ തങ്ങുന്ന പത്താംവളവിൽ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം ഇടാൻ ആവശ്യമായ സംവിധാനം ഇവിടെ ഇല്ല. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് നാദാപുരം ഫയർ അൻഡ് റെസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നന്ദകുമാർ നേതൃത്വം നൽകി. കാവിലുംപാറ പഞ്ചായത്തംഗം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഓഫീസർമാരായ സി.കെ. ഷൈലേഷ്, കെ.ബി. സുകേഷ്, അരുൺപ്രസാദ്, കെ. മനോജ്, പ്രേംജിത്ത്, എന്നിവരടങ്ങിയ 25 പേരാണ് ശുചീകരണത്തിൽ പങ്കാളികളായത്. സന്നദ്ധസംഘടനകളെയും മറ്റുമുൾപ്പെടുത്തി അവശേഷിക്കുന്ന ഭാഗങ്ങളിൽ വിപുലമായ രീതിയിലുള്ള ശുചീകരണം വരുംദിവസങ്ങളിൽ നടത്തുമെന്ന് സിവിൽ ഡിഫൻസ് വാർഡൻ ശാലു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4490/pleasedo-not-throw-nadapuram-fire-and-rescue-and-civil-defense-force-clean-up-wayanad-pass)