പ്രണവത്തിന് പുതിയ സാരഥികൾ; വളയത്ത് രാത്രികാലചികിത്സയ്ക്ക് സർക്കാർ സൗകര്യം ഒരുക്കണം

പ്രണവത്തിന് പുതിയ സാരഥികൾ; വളയത്ത് രാത്രികാലചികിത്സയ്ക്ക് സർക്കാർ സൗകര്യം ഒരുക്കണം
Oct 11, 2021 06:56 AM | By Kavya N

വളയം: സാധാരണക്കാർക്ക് സഹായകമാകാൻ വളയത്ത് രാത്രികാലചികിത്സയ്ക്ക് സർക്കാർ സൗകര്യം ഒരുക്കണമെന്ന ആവശ്യം. വളയം ഗവ.ആശുപത്രിയിൽ രാത്രി ചികിത്സ ലഭ്യമാക്കണമെന്ന്‌, പ്രണവം ആർട്സ്, സ്പോർട്സ് ക്ലബ്ബ് അച്ചംവീടിന്റെ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.

പകൽസമയങ്ങളിൽ നിലവിൽ വളയം സി.എച്ച്.സി.യിൽ ഡോക്ടർമാരുടെ സേവനമുണ്ട്. കാലികുളമ്പ്, ഇളമ്പ അടക്കമുള്ള മലയോരപ്രദേശങ്ങളിലെ ആദിവാസികൾ ഉൾപ്പടെയുള്ളവർ നിലവിൽ രാത്രികാലചികിത്സയ്ക്ക് ആശ്രയിക്കുന്നത് 15 കിലോമീറ്റർ ദൂരെയുള്ള നാദാപുരം ഗവ ആശുപത്രിയെയാണ്.

ഭാരവാഹികൾ: പി.സി. ഷാജി (സെക്ര), കെ. ബിനു (പ്രസി), പി. കെ. സച്ചിൻ (ട്രഷ), നിധിൻ കൃഷ്ണ, സി. ശ്രീരാഗ് (ജോ. സെക്ര), വി. വിജേഷ്, എം.എൻ. സുനീഷ് (വൈ. പ്രസി.)

The government should provide facilities for night treatment in Valayam

Next TV

Related Stories
Top Stories