---
title: "സ്മരണയുടെ  കാൽ നൂറ്റാണ്ട്; വളയത്ത് രക്തസാക്ഷി സുകുമാരൻ്റെ സ്മരണ പുതുക്കി"
english_title: "Quarter century of remembrance; The memory of Sukumaran, the martyr in the ring, was renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44942/quarter-century-of-remembrance-the-memory-of-sukumaran-the-martyr-in-the-ring-was-renewed"
published_at: "2022-05-25T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e1a865540f_Untitled-1.jpg"
keywords: []
---

# സ്മരണയുടെ  കാൽ നൂറ്റാണ്ട്; വളയത്ത് രക്തസാക്ഷി സുകുമാരൻ്റെ സ്മരണ പുതുക്കി

> **Lead Summary:** **വളയം: **വർഗീയ ഫാസിസത്തെ ചെറുക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ എം.കെ സുകുമാരൻ്റെ രക്ത സാക്ഷിത്വത്തിന് ഇന്ന് 25 വർഷം പൂർത്തിയായി.

## Article Content

**വളയം: **വർഗീയ ഫാസിസത്തെ ചെറുക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ എം.കെ സുകുമാരൻ്റെ രക്ത സാക്ഷിത്വത്തിന് ഇന്ന് 25 വർഷം പൂർത്തിയായി.

സി പി ഐ എം നേതൃത്വത്തിലുള്ള അനുസ്മരണ പരിപാടികൾ ആരംഭിച്ചു. ഇന്ന് വളയത്തെ വിവിധ കേന്ദ്രങ്ങളിൽ ചെങ്കൊടികൾ ഉയർത്തി പ്രഭാതഭേരികൾ നടത്തി.

തുടർന്ന് മാരാം കണ്ടിയിലെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.പി പ്രദീഷ്, എം.ദിവാകരൻ, ലോക്കൽ സെക്രട്ടറി എ.കെ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44942/quarter-century-of-remembrance-the-memory-of-sukumaran-the-martyr-in-the-ring-was-renewed)