---
title: "കളിച്ച് വളരട്ടെ.... വളയത്തെ വോളിബോൾ ,ഫുട്ബാൾ പരിശീലനത്തിന് ബോളുകൾ സംഭാവന "
english_title: "Contribute balls to hockey and football training in the valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44943/contribute-balls-to-hockey-and-football-training-in-the-valayam "
published_at: "2022-05-25T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e1b6ac5369_ball.jpg"
keywords: []
---

# കളിച്ച് വളരട്ടെ.... വളയത്തെ വോളിബോൾ ,ഫുട്ബാൾ പരിശീലനത്തിന് ബോളുകൾ സംഭാവന 

> **Lead Summary:** **വളയം : **കുട്ടികൾ കളിച്ച് വളരട്ടെ, വളയത്തെ വോളിബോൾ ,ഫുട്ബാൾ പരിശീലനത്തിന് ബോളുകൾ സംഭാവനയായി ലഭിച്ചു.

## Article Content

**വളയം : **കുട്ടികൾ കളിച്ച് വളരട്ടെ, വളയത്തെ വോളിബോൾ ,ഫുട്ബാൾ പരിശീലനത്തിന് ബോളുകൾ സംഭാവനയായി ലഭിച്ചു.

വിഷൻ വളയം പദ്ധതിയുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വോളിബോൾ -ഫുട്ബാൾ കോച്ചിങ് ക്യാമ്പിലേക്കാണ് ബീക്കൺ സ്പോർട്സ് എംഡി യും കാലിക്കറ്റ് ഹീറോസിന്റെ ഉടമയുമായ സഫീർ പി.ടി ബോളുകൾ സംഭാവന ചെയ്തത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്,സെക്രട്ടറി വിനോദ്‌കൃഷ്‍ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി സ്പോർട്സ് കൗൺസിൽ കൺവീനർ പി.പി.ഷൈജുവിന് കൈമാറി. വികസന കാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ,പഞ്ചായത്ത്അംഗം നസീമ നരോന്റവിട,ടി.അജിത,കോച്ചുമാരായ അൻസാർ ടി.പി,ഫൻസീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44943/contribute-balls-to-hockey-and-football-training-in-the-valayam )