---
title: "വൈകാതെ തുറക്കും; കല്ലാച്ചി മത്സ്യമാർക്കറ്റിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു "
english_title: "Will open soon; Solve the waste problem in Kallachi fish market"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44956/will-open-soon-solve-the-waste-problem-in-kallachi-fish-market"
published_at: "2022-05-25T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e2e4c68cca_kallachi 2.jpg"
keywords: []
---

# വൈകാതെ തുറക്കും; കല്ലാച്ചി മത്സ്യമാർക്കറ്റിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു 

> **Lead Summary:** **നാദാപുരം:** കല്ലാച്ചി മത്സ്യമാർക്കറ്റിലെ ദ്രവ മാലിന്യപ്രശ്നത്തിന് പരിഹാര നടപടികൾ ആരംഭിച്ചു. മാർക്കറ്റിലെ മലിനജലം ശേഖരിക്കുന്നതിനായി മലിന ജല സംഭരണ ടാങ്കുകൾ ഉണ്ടായിരുന്നു .എന്നാൽ കാലങ്ങളായി ഇതിലെ മലിനജലവും മണ്ണും നീക്കം ചെയ്യാതിരുന്നത് കാരണം ഇതിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടിരുന്നു .

## Article Content

**നാദാപുരം:** കല്ലാച്ചി മത്സ്യമാർക്കറ്റിലെ ദ്രവ മാലിന്യപ്രശ്നത്തിന് പരിഹാര നടപടികൾ ആരംഭിച്ചു. മാർക്കറ്റിലെ മലിനജലം ശേഖരിക്കുന്നതിനായി മലിന ജല സംഭരണ ടാങ്കുകൾ ഉണ്ടായിരുന്നു .എന്നാൽ കാലങ്ങളായി ഇതിലെ മലിനജലവും മണ്ണും നീക്കം ചെയ്യാതിരുന്നത് കാരണം ഇതിലേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടിരുന്നു .

ഇന്ന് കാലത്ത് അംഗീകൃത ഏജൻസിയെക്കൊണ്ട് കുഴി കളിലെ മലിനജലം ടാങ്കർ ലോറിയിൽ നീക്കം ചെയ്തു .തുടർന്ന് കുഴികളിൽ വന്നടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട് .

അടുത്ത ദിവസത്തോടെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാകും. ഇതോടെ മത്സ്യമാർക്കറ്റിൽ നിന്നും, ചിക്കൻ സ്റ്റാളുകളിൽ നിന്നും ഉള്ള മലിനജലം പൂർണമായും ടാങ്കുകളിൽ സംഭരിക്കാൻ കഴിയും . ടാങ്കുകളിലെ മലിനജലം സമയാസമയങ്ങളിൽ നീക്കം ചെയ്യുന്നതോടുകൂടി സമീപത്തെ പൊതു ഓടയിലേക്ക് മലിനജലം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കാൻ കഴിയും.

ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി കഴിഞ്ഞ ദിവസം മാർക്കറ്റിലെ തൊഴിലാളികളുടെ അടിയന്തിരയോഗം പ്രസിഡണ്ട് വി വി മുഹമ്മദലിയുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്തിൽ വിളിച്ചുചേർത്തിരുന്നു. തൊഴിലാളികളുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് .

മാർക്കറ്റിലും അനുബന്ധമായും ഉള്ള ഡ്രെയിനേജ് കളുടെ പ്രവൃത്തി അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. ഇതോടെ മാർക്കറ്റിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാകും. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44956/will-open-soon-solve-the-waste-problem-in-kallachi-fish-market)