---
title: "റോഡിലെ വെള്ളക്കെട്ടിൽ കുളിച്ച് നാട്ടുകാരുടെ പ്രതിഷേധം"
english_title: "Protest by locals bathing in the floodwaters on the road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4502/protest-by-locals-bathing-in-the-floodwaters-on-the-road"
published_at: "2021-10-11T08:16:00+05:30"
category: "Parakkadavu"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163a5df752aa_ .jpg"
keywords: []
---

# റോഡിലെ വെള്ളക്കെട്ടിൽ കുളിച്ച് നാട്ടുകാരുടെ പ്രതിഷേധം

> **Lead Summary:** **പാറക്കടവ് **: റോഡിലെ വെള്ളക്കെട്ടിൽ കുളിച്ച് നാട്ടുകാരുടെ പ്രതിഷേധം . കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ്‌ പുനരുദ്ധരിക്കാത്തതിനെത്തുടർന്നാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത് . പാറക്കടവ് വളയം റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.

## Article Content

**പാറക്കടവ് **: റോഡിലെ വെള്ളക്കെട്ടിൽ കുളിച്ച് നാട്ടുകാരുടെ പ്രതിഷേധം . കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ്‌ പുനരുദ്ധരിക്കാത്തതിനെത്തുടർന്നാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത് . പാറക്കടവ് വളയം റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.

പാറക്കടവ് മുതൽ ചെക്ക്യാട് വരെ മൂന്നുകിലോമീറ്റർ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. ബൈക്ക് യാത്രികരടക്കം നിരവധി പേരാണ് ഇവിടെ അനുദിനം അപകടത്തിൽപ്പെടുന്നത്. ചെക്യാട് ബാങ്കേരിയയിൽ അടക്കം രണ്ട് സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.

റോഡിന്‍റെ പലഭാഗങ്ങളിലായി രണ്ടടിയോളം വെള്ളം കെട്ടിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ എങ്ങനെ ഈ റോഡ് വഴി നടന്നുപോകും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഒട്ടേറേ തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് നാട്ടുകാർ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ ചെക്യാട് ബാങ്കിന് മുൻവശത്തെ റോഡിലെ വെള്ളക്കെട്ടിൽ കുളിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4502/protest-by-locals-bathing-in-the-floodwaters-on-the-road)