---
title: "സമൃതിയുടെ കാലം ബാക്കിയാക്കി കണ്ണേട്ടൻ യാത്രയായി; യുവതയുടെ ഓർമ്മക്കുറിപ്പ് ശ്രദ്ധേയം "
english_title: "Kannettan left for the rest of Samriti's time; The memoir of the youth is remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45030/kannettan-left-for-the-rest-of-samritis-time-the-memoir-of-the-youth-is-remarkable"
published_at: "2022-05-26T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ee103b6392_kannan.jpg"
keywords: []
---

# സമൃതിയുടെ കാലം ബാക്കിയാക്കി കണ്ണേട്ടൻ യാത്രയായി; യുവതയുടെ ഓർമ്മക്കുറിപ്പ് ശ്രദ്ധേയം 

> **Lead Summary:** **നാദാപുരം: **നാടിൻ്റെ കാരണവൻമാർ വിട പറയുമ്പോൾ ഒരു കാലഘട്ടവും സംസ്ക്കാരവുമാണ് പുതുതലമുറയ്ക്ക് മുന്നിൽ നിന്ന് മാഞ്ഞ് പോകുന്നത്. ഇതേ അനുഭവമാണ് ഇന്ന് കോടഞ്ചേരിക്കാർക്കും . കാർഷിക സമൃതിയുടെ കാലം ബാക്കിയാക്കി കണ്ണേട്ടൻ യാത്രയായി.

## Article Content

**നാദാപുരം: **നാടിൻ്റെ കാരണവൻമാർ വിട പറയുമ്പോൾ ഒരു കാലഘട്ടവും സംസ്ക്കാരവുമാണ് പുതുതലമുറയ്ക്ക് മുന്നിൽ നിന്ന് മാഞ്ഞ് പോകുന്നത്. ഇതേ അനുഭവമാണ് ഇന്ന് കോടഞ്ചേരിക്കാർക്കും . കാർഷിക സമൃതിയുടെ കാലം ബാക്കിയാക്കി കണ്ണേട്ടൻ യാത്രയായി.

നാടിൻ്റെ കർഷകനായ കണ്ണേട്ടനെ അനുസ്മരിച്ചുള്ള യുവതയുടെ ഓർമ്മക്കുറിപ്പ് ശ്രദ്ധേയമായി. കർഷക പ്രതിഭയും കലാകാരനും സർവ്വോപരി നല്ല മനുഷ്യനുമായ കോടഞ്ചേരിയിലെ തിരുവങ്ങോത്ത് കണ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കോടഞ്ചേരി മലബാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ കുറിപ്പാണ് മാതൃകയായത്.

രാഷ്ട്രീയ സൂമൂഹിക പ്രവർത്തകർക്കും ഔദ്യോഗിക പദവികൾ അലങ്കരിച്ചവർക്കും ജാതി-മത നേതാക്കൻ മാർക്കും വ്യവസായികൾക്കും മറക്കാതെ നൽകുന്ന ആദരാജ്ഞലികൾക്കിടയിൽ പലപ്പൊഴും ഇത്തരം കർഷകരെയും തൊഴിലാളികളെയും ഓർക്കാറില്ല എന്നതാണ് ഈ കുറിപ്പിൻ്റെ പ്രസക്തി .

കുറിപ്പ് വായിക്കാം........'' ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും കർഷകനെ ഓർക്കണം എന്ന് പറയാറുണ്ട്. കർഷകൻ എന്നു പറയുമ്പോൾ കോടഞ്ചേരിയിലെ ആളുകൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് മനസ്സിൽ തെളിയുന്ന ആദ്യ മുഖം തിരുവങ്ങോത്ത് കണ്ണേട്ടൻ്റെതാണ്.

മഴയായാലും വെയിലായാലും അതിരാവിലെ മുതൽ കണ്ണേട്ടനെ വയലിലും കൃഷിസ്ഥലത്തും കാണാൻ കഴിയും. ചുമലിൽ കൈക്കോട്ടും വച്ച് തോർത്ത് മുണ്ടും ഉടുത്ത് വഴിയിൽ കാണുന്ന മുതിർന്നവർ മുതൽ കൊച്ച് കുട്ടികൾ വരെയുള്ളവരുമായി ആൺ പെൺ വ്യത്യാസമില്ലാതെ തമാശ പറഞ്ഞും സല്ലപിച്ചും ചിരിച്ച മുഖവുമായി മാത്രം കൃഷിയിടങ്ങളിലേക്കും തിരിച്ച് കല്ലറപ്പാലം കടന്ന് വീട്ടിലേക്കും പോകുന്ന കണ്ണേട്ടൻ്റെ ചിത്രം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല.

കൃഷിപ്പണിക്കിടെ ചായ കുടിക്കാൻ പീടികയിലെത്തിയാൽ നല്ല പാട്ടുകളുമായി നാട്ടുകാരെ രസിപ്പിച്ച നാടൻ പാട്ടുകാരൻ. ഒരിക്കൽപ്പോലും മറ്റുള്ളവരെ പ്രവൃത്തി കൊണ്ടോ വാക്കു കൊണ്ടോ വേദനിപ്പിക്കാത്ത മനുഷ്യ സ്നേഹി.

> ഞങ്ങളറിയുന്ന കാലം മുതൽ മണ്ണിനോടും കൃഷിയോടും ജീവിതാവസാനം വരെ ചേർന്ന് നിന്ന കർഷക പ്രതിഭ തിരുവങ്ങോത്ത് കണ്ണേട്ടന് മലബാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കോടഞ്ചേരിയുടെ ആദരാഞ്ജലികൾ."

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45030/kannettan-left-for-the-rest-of-samritis-time-the-memoir-of-the-youth-is-remarkable)