---
title: "കവർ കള്ളൻ കുടുങ്ങുവോ? ഗൃഹപ്രവേശന വീട്ടിലെ പെട്ടിയിൽ കവർച്ച; അന്വേഷണം ഊർജ്ജിതം "
english_title: "Is the cover thief caught? Burglary at home entry box; The investigation is in full swing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45087/is-the-cover-thief-caught-burglary-at-home-entry-box-the-investigation-is-in-full-swing"
published_at: "2022-05-26T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f1ab16e44a_thief.jpg"
keywords: []
---

# കവർ കള്ളൻ കുടുങ്ങുവോ? ഗൃഹപ്രവേശന വീട്ടിലെ പെട്ടിയിൽ കവർച്ച; അന്വേഷണം ഊർജ്ജിതം 

> **Lead Summary:** **വളയം : **നാടിനെയാകെ അപമാനിച്ച ആ കള്ളൻ പിടിയിലാകുന്നതിന് ഒരാഴ്ച്ചയിലേറെയായി കാത്തിരിക്കുകയാണ് കുറുവന്തേരി - മഞ്ഞപ്പളളി പ്രദേശവാസികൾ. ഗൃഹപ്രവേശനം നടന്ന വീട്ടിൽ അതിഥികൾ നൽകിയ പണകവറുകൾ നിക്ഷേപിച്ച പെട്ടി പൊളിച്ചാണ് കവർച്ച നടത്തിയത്.

## Article Content

**വളയം : **നാടിനെയാകെ അപമാനിച്ച ആ കള്ളൻ പിടിയിലാകുന്നതിന് ഒരാഴ്ച്ചയിലേറെയായി കാത്തിരിക്കുകയാണ് കുറുവന്തേരി - മഞ്ഞപ്പളളി പ്രദേശവാസികൾ. ഗൃഹപ്രവേശനം നടന്ന വീട്ടിൽ അതിഥികൾ നൽകിയ പണകവറുകൾ നിക്ഷേപിച്ച പെട്ടി പൊളിച്ചാണ് കവർച്ച നടത്തിയത്.

ഏകദേശം അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. ഇതിനിടയിൽ കള്ളനെ കണ്ടെത്താൻ വളയം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗൃഹപ്രവേശനത്തിനെത്തിയ നിരവധി പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഇതേ വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

തെളിവുകൾ കിട്ടിയ ശേഷം കേസെടുക്കാംമെന്ന നിലപാടിലാണ് പൊലീസ്. ഇക്കഴിഞ്ഞ 15 നായിരുന്നു ഗൃഹവേശനം. 14 ന് ബന്ധുക്കളും ഗൃഹനാഥൻ്റെ സഹപ്രവർത്തകരും അയൽവാസികളുമായ നൂറിലധികം പേർ എത്തിയിരുന്നു. ഇതിൽ പലരും വീടിൻ്റെ വരാന്തയിൽ വെച്ച പെട്ടിയിൽ പണമടങ്ങിയ കവർ നിക്ഷേപിച്ചിരുന്നു.

പുലർച്ചെ രണ്ട് മണിയോടെ ഈ പെട്ടി ഓഫീസ് റൂമിലേക്ക് മറ്റിയെങ്കിലും വാതിൽ അടച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച്ച ഗൃഹനാഥൻ പണവും പേരു വിവരങ്ങളും എഴുതി വെച്ച പുസ്തകം പരിശോധിച്ചപ്പോഴാണ് 14 ന് തുക നൽകിയവരുടെ വിവരം ഇല്ലെന്ന് കണ്ട് സംശയം തോന്നി അന്വേഷണം തുടങ്ങി.

അടുത്ത ബന്ധു നൽകിയ പതിനായിരം രൂപ ഉൾപ്പെടെ കാണാനില്ല. തുടർന്ന് വാടക സ്റ്റോറുകൾ വെച്ച പെട്ടിപരിരോധിച്ചപ്പോൾ ഇത് സക്രൂഡ്രൈവർ പോലുള്ള വസ്തു ഉപയോഗിച്ച് തുറന്നതായി വ്യക്തമായി. പുലർച്ചെ വീടും പരിസരവും നന്നായി മനസ്സിലാക്കിയ ആരോയാണ് കവർച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. പത്തോളം പേരിൽ നിന്ന് ഇതിനകം പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45087/is-the-cover-thief-caught-burglary-at-home-entry-box-the-investigation-is-in-full-swing)