---
title: "വർണ്ണക്കൂട് ; ക്ലബ് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു "
english_title: "Distributed sports kits to club members"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45093/distributed-sports-kits-to-club-members"
published_at: "2022-05-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f1d497a10d_Untitled-1.jpg"
keywords: []
---

# വർണ്ണക്കൂട് ; ക്ലബ് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ വർണ്ണക്കൂടു ക്ലബ് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു . കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച ക്ലബാണ് വർണ്ണക്കൂടുകൾ .

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ വർണ്ണക്കൂടു ക്ലബ് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു . കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച ക്ലബാണ് വർണ്ണക്കൂടുകൾ .

രണ്ടാം വാർഡിലെ ഇരുന്നൂറോളം കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കാണ് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തത് . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വിതരണോത്ഘാടനം ചെയ്തു .

അംഗനവാടി വർക്കർ ടി ബീന , വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , സഹദ് മണിയോത്ത് , പി കെ ഹാരിസ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45093/distributed-sports-kits-to-club-members)