---
title: "‘കുട്ടിക്കൊരു വീട്’; കെ എസ് ടി എ കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ നിർമാണ കമ്മിറ്റിയായി"
english_title: "‘A house for a child’; Became the construction committee of the house being built by KSTA Kuttoth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45222/a-house-for-a-child-became-the-construction-committee-of-the-house-being-built-by-ksta-kuttoth"
published_at: "2022-05-26T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f9958e3bd3_Untitled-1.jpg"
keywords: []
---

# ‘കുട്ടിക്കൊരു വീട്’; കെ എസ് ടി എ കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ നിർമാണ കമ്മിറ്റിയായി

> **Lead Summary:** **വടകര : **കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സബ്ജില്ലാ കമ്മിറ്റികൾ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സ്കൂൾവിദ്യാർഥികൾക്ക് വീടുവെച്ചുനൽകുന്ന ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ ഭാഗമായി വടകര കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ നിർമാണ കമ്മിറ്റി രൂപവത്‌കരിച്ചു.

## Article Content

**വടകര : **കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സബ്ജില്ലാ കമ്മിറ്റികൾ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സ്കൂൾവിദ്യാർഥികൾക്ക് വീടുവെച്ചുനൽകുന്ന ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ ഭാഗമായി വടകര കുട്ടോത്ത് നിർമിക്കുന്ന വീടിന്റെ നിർമാണ കമ്മിറ്റി രൂപവത്‌കരിച്ചു.

കുട്ടോത്ത് നായനാർ ഭവനിൽ ചേർന്ന യോഗം വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനംചെയ്തു. സി.എം. ഷാജി അധ്യക്ഷനായി. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വി.പി. രാജീവൻ പദ്ധതി വിശദീകരിച്ചു.

ബി. മധു, പി.പി. പ്രഭാകരൻ, സി.എം. കണാരൻ, കെ. നിഷ, പി.കെ. ജിതേഷ്, വി.വി. വിനോദ്, സബ് ജില്ലാ സെക്രട്ടറി കെ.കെ. സിജൂഷ്, പ്രസിഡന്റ്‌ മിത്തു തിമോത്തി എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ഭാരവാഹികളായി സി.എം. ഷാജി (ചെയ.), വി.പി. സന്ദീപ് (കൺ.), എം. അനീഷ് കുമാർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45222/a-house-for-a-child-became-the-construction-committee-of-the-house-being-built-by-ksta-kuttoth)