---
title: "അറിവിൻ മുറ്റമൊരുക്കി; നാദാപുരം ഗവ:യു .പി സ്കൂളില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശുചീകരണം  "
english_title: "Nadapuram Govt. UP School cleaned under the leadership of the people's representative"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45323/nadapuram-govt-up-school-cleaned-under-the-leadership-of-the-peoples-representative"
published_at: "2022-05-27T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629072a50915e_Untitled-1.jpg"
keywords: []
---

# അറിവിൻ മുറ്റമൊരുക്കി; നാദാപുരം ഗവ:യു .പി സ്കൂളില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശുചീകരണം  

> **Lead Summary:** **നാദാപുരം : **കൂട്ടുകാരെ വരവേൽക്കാൻ അറിവിൻ മുറ്റമൊരുക്കി. നാദാപുരം ഗവ:യു .പി സ്കൂളില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

## Article Content

**നാദാപുരം : **കൂട്ടുകാരെ വരവേൽക്കാൻ അറിവിൻ മുറ്റമൊരുക്കി. നാദാപുരം ഗവ:യു .പി സ്കൂളില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

പുതിയഅധ്യയനവര്‍ഷത്തെ വരവേല്‍ക്കാനായി വിദ്യാലയങ്ങളില്‍ സജീവമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

നാദാപുരം ഗവ.യു പിസ്കൂളില്‍ വാര്‍ഡ്മെമ്പറും പൂര്‍വവിദ്യാര്‍ഥിയുമായ കണേക്കല്‍ അബ്ബാസ് പുലര്‍ച്ചെതന്നെ സ്കൂളിലെത്തി അധ്യാപകരോടൊപ്പം കാട് വെട്ടാനും പുല്ല് പറിക്കാനുംമുന്നിട്ടിറങ്ങി.

ജില്ലയില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമായ നാദാപുരം ഗവ:യു.പി.സ്കൂളില്‍ ഈ വര്‍ഷവും പ്രവേശത്തിനെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45323/nadapuram-govt-up-school-cleaned-under-the-leadership-of-the-peoples-representative)