---
title: "കേന്ദ്രാവിഷ്കൃത പദ്ധതികൾ; ദേശീയ മോണിറ്ററിംഗ് സമിതി അംഗം പഞ്ചായത്തുകളിൽ എത്തി  "
english_title: "Centralized schemes; A member of the National Monitoring Committee visited the panchayats"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45357/centralized-schemes-a-member-of-the-national-monitoring-committee-visited-the-panchayats"
published_at: "2022-05-27T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62908ff2930b7_central.jpg"
keywords: []
---

# കേന്ദ്രാവിഷ്കൃത പദ്ധതികൾ; ദേശീയ മോണിറ്ററിംഗ് സമിതി അംഗം പഞ്ചായത്തുകളിൽ എത്തി  

> **Lead Summary:** **നാദാപുരം : **കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിശോധിക്കുന്നതിന് ദേശീയ മോണിറ്ററിംഗ് സമിതി അംഗം നാദാപുരത്ത് ഫീൽഡ് പരിശോധന നടത്തി.

## Article Content

**നാദാപുരം : **കേന്ദ്രാവിഷ്കൃത പദ്ധതികൾ പരിശോധിക്കുന്നതിന് ദേശീയ മോണിറ്ററിംഗ് സമിതി അംഗം നാദാപുരത്ത് ഫീൽഡ് പരിശോധന നടത്തി.

കേന്ദ്രാവിഷ്കൃത പദ്ധതികളായ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുടെ പ്രവർത്തനം ഫീൽഡിൽ പരിശോധിക്കുന്നതിന് ദേശീയ മോണിറ്ററിംഗ് സമിതി അംഗം രംഗപ്പ തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പരിശോധന നടത്തി.

രാവിലെ നാദാപുരം ഗ്രാമപഞ്ചായത്തിൽ എത്തിയ സമിതി അംഗം ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തീകരിച്ച റോഡ്, കോഴിക്കൂട് ,പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച വീട് എന്നിവ സന്ദർശിച്ച് വിശദാംശങ്ങൾ ശേഖരിച്ചു.

തൂണേരി ബ്ലോക്ക് സെക്രട്ടറി ദേവിക രാജ്കുമാർ ,നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, തൂണേരി ജോയിന്റ് ബി ഡി ഒ സ്വപ്ന ,തൊഴിലുറപ്പ് ഇഞ്ചിനീയർ എ സ് അശ്വിൻ ,നാദാപുരം ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ജില്ലാ പി എം എ വൈ ഉദ്യോഗസ്ഥരായ എ.ഇ റീമ രമേശ് ,ഓവർസീയർ മിഥുൻ ,നാദാപുരം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരായ എ.ഇ നവനീത് രാജഗോപാല്‍, മുഹമ്മദ്‌, മുസാഫിര്‍,ഷംനാദ് എന്നിവർ ഫീൽഡ് വിസിറ്റിൽ പങ്കെടുത്തു നാദാപുരം ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തിൽ 200000 തൊഴിൽ ദിനം സൃഷ്ടിച്ചു.

80000000 എട്ട് കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 845 കുടുംബങ്ങള്‍ 100 ദിനം തൊഴിൽ പൂർത്തീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നാദാപുരം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ വര്ഷം 3 വീടുകൾ നിർമ്മിച്ചുണ്ട് തുടർന്ന് വാണിമേൽ ,വളയം ,പുറമേരി എന്നി പഞ്ചായത്തുകളിലും ദേശീയ മോണിറ്ററിങ് സംഘം ഫീൽഡ് പരിശോധന നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45357/centralized-schemes-a-member-of-the-national-monitoring-committee-visited-the-panchayats)