---
title: "കരിയർ ഗൈഡൻസ്& സ്കിൽ ഡെവലപ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized Career Guidance & Skill Development Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45359/organized-career-guidance-skill-development-camp"
published_at: "2022-05-27T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629091fda0965_Untitled-1.jpg"
keywords: []
---

# കരിയർ ഗൈഡൻസ്& സ്കിൽ ഡെവലപ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **ഗ്രാമ പ്രദേശങ്ങളിലെ കുട്ടികളിൽ,വിവിധങ്ങളായ കോഴ്‌സുകൾ, തൊഴിൽ സാധ്യതകൾ എന്നീ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വരിക്കോളിയിൽ കരിയർ ഗെയിഡെൻസ്, സ്കിൽ ഡെവലപ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഗ്രാമ പ്രദേശങ്ങളിലെ കുട്ടികളിൽ,വിവിധങ്ങളായ കോഴ്‌സുകൾ, തൊഴിൽ സാധ്യതകൾ എന്നീ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വരിക്കോളിയിൽ കരിയർ ഗെയിഡെൻസ്, സ്കിൽ ഡെവലപ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.

വിവിധ അയല്സഭകളിൽ നിന്നും രജിസ്റ്റർ ചെയ്ത കുട്ടികളാണ് കേമ്പിൽ പങ്കെടുക്കുന്നത്.നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ വാർഡ്‌ 13 വിദ്യാഭ്യാസ സമിതിയാണ് കേമ്പ് സംഘട്ടിപ്പിച്ചത്. വാർഡ്‌ മെമ്പർ ടി ലീന കേമ്പ് ഉദ്ഘാടനം ചെയ്തു.

കെ വി സുമേഷ് അധ്യക്ഷനായിരുന്നു. ലിനീഷ്, കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ കെ ഹരിദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം ചന്ദ്രൻ നന്ദി പറഞ്ഞു.റഊഫ് കൊടുവള്ളി, അനുരാഗ് ഏടച്ചേരി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.സ്‌കോളർഷിപ് വിജയികൾക്കുള്ള ട്രോഫി ചടങ്ങിൽ വിതരണം ചെയ്തു.

അക്ഷര മധുരം ക്വിസ് മത്സരം, എസ് എസ് എൽ സി തുല്യതാ പരിശീലനം എന്നീ വിദ്യാഭ്യാസ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45359/organized-career-guidance-skill-development-camp)