---
title: "ക്ഷേമം ഉറപ്പാക്കും; കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം നാളെ  കല്ലാച്ചിയിൽ "
english_title: "Welfare will be ensured; Kerala Pravasi Sangham District Conference in Kallachi tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45430/welfare-will-be-ensured-kerala-pravasi-sangham-district-conference-in-kallachi-tomorrow"
published_at: "2022-05-27T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290d73fdf34c_Untitled-1.jpg"
keywords: []
---

# ക്ഷേമം ഉറപ്പാക്കും; കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം നാളെ  കല്ലാച്ചിയിൽ 

> **Lead Summary:** **നാദാപുരം : **പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികൾക്ക് കേരള പ്രവാസി സംഘം എല്ലാ സഹായവും ചെയ്യുമെന്ന് നേതാക്കൾ. നാദാപുരത്ത് ആദ്യമായി നടക്കുന്ന ജില്ല സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളന പറഞ്ഞു.

## Article Content

**നാദാപുരം : **പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികൾക്ക് കേരള പ്രവാസി സംഘം എല്ലാ സഹായവും ചെയ്യുമെന്ന് നേതാക്കൾ. നാദാപുരത്ത് ആദ്യമായി നടക്കുന്ന ജില്ല സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളന പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ കല്ലാച്ചി നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എം പരീത് നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. വനിതകൾ ഉൾപ്പെടെ 375 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

വൈകീട്ട് 5ന് സമാപന സമ്മേളനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. സമ്മേളത്തിൻ്റെ അനുബന്ധമായി വനിത സംഗമം, ആഗോള പ്രവാസി സംഗമം, രചനാ മത്സരങ്ങൾ സംഘടിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ പി പി ചാത്തു, സ്വാഗതസംഘം ജനറൽ കൺവീനർ എരോത്ത് ഫൈസൽ, പ്രവാസി സംഘം ഏരിയാ സെക്രട്ടറി ടി കെ കണ്ണൻ, ഭാരവാഹികളായ സി.എച്ച് മോഹനൻ, കെ.പി കുമാരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45430/welfare-will-be-ensured-kerala-pravasi-sangham-district-conference-in-kallachi-tomorrow)