---
title: "തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന "
english_title: "The vessel was stuck in the head; Firefighters assist two-year-old"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45548/the-vessel-was-stuck-in-the-head-firefighters-assist-two-year-old"
published_at: "2022-05-28T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291c528e528f_Untitled-1.jpg"
keywords: []
---

# തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന 

> **Lead Summary:** **നാദാപുരം : **തലയിൽ പാത്രം കുടുങ്ങിയ രണ്ടുവയസ്സുകാരന് ചേലക്കാട് അഗ്നിരക്ഷാസേന തുണയായി. എടച്ചേരി തൊടങ്ങാപുറത്ത് മുഹമ്മദിന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്.

## Article Content

**നാദാപുരം : **തലയിൽ പാത്രം കുടുങ്ങിയ രണ്ടുവയസ്സുകാരന് ചേലക്കാട് അഗ്നിരക്ഷാസേന തുണയായി. എടച്ചേരി തൊടങ്ങാപുറത്ത് മുഹമ്മദിന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്.

രാവിലെ പത്തുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചെടുത്തു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.പി. ബിജു, പി.എം. ബിജേഷ്, എം. മനോജ്, സി.കെ. പ്രേംജിത്ത്, എം. സജിത്ത് എന്നിവർ നേതൃത്വംനൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45548/the-vessel-was-stuck-in-the-head-firefighters-assist-two-year-old)