---
title: "ഇന്ന് ഗൃഹപ്രവേശനം; വളയത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കിയത് വിദ്യാർത്ഥിക്കൂട്ടായ്മ "
english_title: "The students of Valayam built a love house for the young man."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45951/the-students-of-valayam-built-a-love-house-for-the-young-man"
published_at: "2022-05-30T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62942ce1bcc42_HOME.jpg"
keywords: []
---

# ഇന്ന് ഗൃഹപ്രവേശനം; വളയത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കിയത് വിദ്യാർത്ഥിക്കൂട്ടായ്മ 

> **Lead Summary:** **വളയം: **ആ സ്നേഹതണലിൽ കുടുംബം ഇന്ന് ചേക്കേറും. സഹപാഠിക്ക് സ്നേഹവീടൊരുക്കി നൽകിയത് വളയത്തെ വിദ്യാർത്ഥിക്കൂട്ടായ്മ. വളയം ഗവ. ഹയർസെക്കൻഡറി സ്കൂൾ 1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വാട്സാപ്പ് കൂട്ടായ്മയാണ് സഹപാഠിയായ യുവാവിന് സ്നേഹവീട് നിർമ്മിച്ചുനൽകിയത്.

## Article Content

**വളയം: **ആ സ്നേഹതണലിൽ കുടുംബം ഇന്ന് ചേക്കേറും. സഹപാഠിക്ക് സ്നേഹവീടൊരുക്കി നൽകിയത് വളയത്തെ വിദ്യാർത്ഥിക്കൂട്ടായ്മ. വളയം ഗവ. ഹയർസെക്കൻഡറി സ്കൂൾ 1994-95 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് വാട്സാപ്പ് കൂട്ടായ്മയാണ് സഹപാഠിയായ യുവാവിന് സ്നേഹവീട് നിർമ്മിച്ചുനൽകിയത്.

പൂർവ്വ വിദ്യാർത്ഥി കൂടായ്മയിലെ നിറസാന്നിധ്യമായ വളയം സ്വദേശി ഒന്തംപറമ്പത്ത് ദിനേശന് വീടില്ലെന്ന കാര്യം ഇവർക്ക് മനസ്സിലായത്. ഇതോടെ ദിനേശനെ സഹായിക്കാൻ സുഹൃത്തുക്കൾ രംഗത്തുവരികയായിരുന്നു. കൂട്ടായ്മയിലെ ഓരോ അംഗങ്ങളും തങ്ങളാൽ കഴിയുന്ന തുക സ്വരൂപിച്ച് വീടുനിർമാണം ആരംഭിക്കുകയായിരുന്നു.

ചില ഉദാരമതികളുടെ സഹായംകൂടിയായതോടെ വീടുനിർമാണം പൂർത്തിയായി. തുടർന്ന് ഞായറാഴ്ച സഹപാഠികളുടെ സാന്നിധ്യത്തിൽ ദിനേശനും കുടുംബവും പുതിയവീട്ടിൽ പാലുകാച്ചൽ നടത്തി താമസം തുടങ്ങി. കൊറോണക്കാലത്ത് സമൂഹസേവനരംഗത്ത് ഈ കൂട്ടായ്മ സജീവമായിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകളും ടെലിവിഷനും നൽകി. വിദ്യാർത്ഥിക്കൂട്ടായ്മയിലെ അംഗങ്ങളായ എ.കെ. ബിജിഷ, അജിന അമ്പാടി, പ്രമോദ് കൂട്ടായി, വി.പി. പവിത്രൻ, കെ.കെ. നികേഷ്, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45951/the-students-of-valayam-built-a-love-house-for-the-young-man)