Categories
Breaking News

ചാറ്റിംഗ് ലിസ്റ്റിൽ 46 പെൺകുട്ടികൾ; പിന്നെ പീഡനരംഗങ്ങളും പകർത്തും; ചാ​റ്റിം​ഗ് ക​ണ്ട് പോ​ലീ​സു​കാ​ർ ഞെ​ട്ടി

ത​ളി​പ്പ​റ​മ്പ്: ഷെ​യ​ര്‍​ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ല്‍.

കൊ​യ്യം പെ​രു​ന്തി​ലേ​രി ബോ​ട്ട്ക​ട​വി​ലെ എ.​വി.​വാ​ഹി​ദി​നെ​യാ​ണ് (22) ത​ളി​പ്പ​റ​മ്പ് സി​ഐ എ​ന്‍.​കെ.​സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 20നാ​ണ് പെ​ണ്‍​കു​ട്ടി​യെ കൊ​ള​ത്തൂ​രി​ലെ വി​ജ​ന​മാ​യ റ​ബ​ര്‍​തോ​ട്ട​ത്തി​ലെ​ത്തി​ച്ച് വാ​ഹി​ദ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഷെ​യ​ര്‍​ചാ​റ്റ് വ​ഴി പ​ത്ത് ദി​വ​സം മു​മ്പ് പ​രി​ച​യ​പ്പെ​ട്ട ഒ​ന്‍​പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ബ​സ് കാ​ത്തു​നി​ല്‍​ക്ക​വെ സ്‌​കൂ​ളി​ല്‍ ഇ​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. ഹു​സൈ​ന്‍ ക​രി​മ്പം എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

സൈ​ബ​ര്‍​സെ​ല്‍ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വാ​ഹി​ദാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ തേ​ര്‍​ളാ​യി ക​ട​വി​ന് സ​മീ​പം ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ബോ​ട്ട്ക​ട​വി​ന് സ​മീ​പ​ത്തെ ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​യി​ല്‍ ഒ​ളി​ച്ചി​രി​ക്ക​വെ​യാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

വാ​ഹി​ദി​ന്‍റെ ചാ​റ്റിം​ഗ് ലി​സ്റ്റി​ൽ 46 പെ​ൺ​കു​ട്ടി​ക​ൾ

എ​സി മെ​ക്കാ​നി​ക്കാ​യ വാ​ഹി​ദ് ജോ​ലി​ക്കൊ​ന്നും പോ​കാ​തെ നി​ര​ന്ത​ര​മാ​യി പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല്‍​പ​ത്തി​യാ​റ് വി​ദ്യാ​ർ​ഥി​നി​ക​ള്‍ ഇ​യാ​ളു​ടെ ചാ​റ്റിം​ഗ് വ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ കൂ​ടു​ത​ലും ഹൈ​സ്‌​കൂ​ള്‍പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
അ​ശ്ലീ​ല രം​ഗ​ങ്ങ​ളു​ള്ള സി​നി​മാ രം​ഗ​ങ്ങ​ള്‍ നി​ര​ന്ത​ര​മാ​യി ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

മൂ​ന്ന് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചാ​റ്റിം​ഗ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ല വി​ദ്യാ​ർ​ഥി​നി​ക​ളേ​യും പീ​ഡി​പ്പി​ച്ച് അ​വ​രു​ടെ ന​ഗ്ന രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​വെ​ച്ച​തും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​രേ​യും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ചാ​റ്റിം​ഗ് ക​ണ്ട് പോ​ലീ​സു​കാ​ർ ഞെ​ട്ടി

പെ​ണ്‍​കു​ട്ടി​ക​ള്‍, പ്ര​ത്യേ​കി​ച്ച് ഹൈ​സ്‌​കൂ​ള്‍-​പ്ല​സ്ടു ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ അ​ക​പ്പെ​ട്ടു​പോ​യ ചാ​റ്റിം​ഗ് കെ​ണി​ക​ളു​ടെ വ്യാ​പ്തി​ക​ണ്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പോ​ലീ​സു​കാ​ര്‍ പോ​ലും ഞെ​ട്ടി.

ഷെ​യ​ര്‍​ചാ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത് ഭ​യാ​ന​ക​മാ​യ ചാ​റ്റിം​ഗ് കെ​ണി​ക്ക​ഥ​ക​ള്‍. എ​ട്ടാം​ക്ലാ​സ് മു​ത​ല്‍ പ്ല​സ്ടു​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ റീ​ച്ചാ​ര്‍​ജ് ചെ​യ്യു​ന്ന ക​ട​ക​ളി​ല്‍ നി​ന്ന് ഈ ​പ്രാ​യ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ന​മ്പ​ര്‍ സം​ഘ​ടി​ച്ചാ​ണ് ബ​ന്ധം തു​ട​ങ്ങു​ന്ന​ത്. അ​ത് പി​ന്നീ​ട് വി​വി​ധ ചാ​റ്റിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ട​പെ​ട​ല്‍ രീ​തി​കൊ​ണ്ട് വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ത​ന്നെ ഒ​ട്ടു​മി​ക്ക പെ​ണ്‍​കു​ട്ടി​ക​ളും വാ​ഹി​ദി​ന്‍റെ വ​ല​യി​ലാ​വു​ന്നു​ണ്ട്. പ​ര​മാ​വ​ധി ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ല്‍ ത​ന്നെ കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി സ്വ​ന്തം ഇം​ഗി​ത​ത്തി​ന് കീ​ഴ്‌​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് വാ​ഹി​ദി​ന്‍റെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ കു​ടും​ബ​വി​വ​ര​ങ്ങ​ൾ കൂ​ടി ശേ​ഖ​രി​ച്ചാ​ണ് അ​തീ​വ ത​ന്ത്ര​പ​ര​മാ​യി ഇ​ര​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ പ​ല വി​വ​ര​ങ്ങ​ളും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​ണ്ണൂ​രി​ന്‍റെ പു​റ​ത്തു​ള്ള പെ​ണ്‍​കു​ട്ടി​ക​ളും വാ​ഹി​ദി​ന്‍റെ ചാ​റ്റിം​ഗ് വ​ല​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. സ​മ്പ​ന്ന കു​ടും​ബാ​ഗ​മാ​യ വാ​ഹി​ദ് ദി​വ​സ​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കാ​റാ​ണ് പ​തി​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ത​ളി​പ്പ​റ​മ്പ് എ​സ് ഐ ​കെ.​പി.​ഷൈ​ന്‍, എ ​എ​സ് ഐ ​എ.​ജി.​അ​ബ്ദു​ള്‍​റൗ​ഫ്, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ. സ്‌​നേ​ഹേ​ഷ്, ഗി​രീ​ഷ്, സി​പി​ഒ​മാ​രാ​യ ദി​നേ​ഷ്, വി​പി​ന്‍ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്ന വാ​ഹി​ദി​നെ ഇ​ന്ന് വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP