---
title: "ഉരുൾപൊട്ടിയെന്ന് അഭ്യൂഹം; വിലങ്ങാട് മലയോരത്ത് കനത്ത മഴ തുടരുന്നു "
english_title: "Rumor has it; Heavy rains continue on Vilangadu hills"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46122/rumor-has-it-heavy-rains-continue-on-vilangadu-hills"
published_at: "2022-05-30T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294e1c6f0c3e_rain.jpg"
keywords: []
---

# ഉരുൾപൊട്ടിയെന്ന് അഭ്യൂഹം; വിലങ്ങാട് മലയോരത്ത് കനത്ത മഴ തുടരുന്നു 

> **Lead Summary:** **നാദാപുരം:** വിലങ്ങാട് മലയോരത്ത് കനത്ത് പെയ്യുന്ന മഴ പേമാരിയായി മാറുന്നു. ഇതിനിടെ വിലങ്ങാട് മലയങ്കാട് മലയായ ഉരുട്ടിക്കുന്നിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം പരക്കുന്നു.

## Article Content

**നാദാപുരം:** വിലങ്ങാട് മലയോരത്ത് കനത്ത് പെയ്യുന്ന മഴ പേമാരിയായി മാറുന്നു. ഇതിനിടെ വിലങ്ങാട് മലയങ്കാട് മലയായ ഉരുട്ടിക്കുന്നിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹം പരക്കുന്നു.

എന്നാൽ വനം വകുപ്പോ മറ്റും ഈ വിവരം സ്ഥിരീകരിക്കുന്നില്ല. വനത്തിനകത്ത് ചെറിയ തോതിൽ ഉരുൾപൊട്ടാനുള്ള സാധ്യതയും തള്ളികളയുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ നിർത്താതെ പെയ്യുന്ന മഴ പേമാരി പോലെയായിട്ടുണ്ട്. ഉരുട്ടി പുഴ കരകവിഞ്ഞു. വാണിമേൽ പുഴയും നിറഞ്ഞൊഴുകുകയാണ്.

ഉരുട്ടി കുന്നിൽ ചെറിയ തോതിൽ മണ്ണിടിച്ചൽ ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇതിനിടെ മഴയുടെ ശക്തി കുറഞ്ഞു വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46122/rumor-has-it-heavy-rains-continue-on-vilangadu-hills)