---
title: "ചോയിയേട്ടൻ മാതൃക;വാണിമേലിൽ യുവധാര ഫെസ്റ്റിന് സമാപനം"
english_title: "Yuvadhara Fest concludes at Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46184/yuvadhara-fest-concludes-at-vanimel"
published_at: "2022-05-31T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62958b8043cb4_fest.jpg"
keywords: []
---

# ചോയിയേട്ടൻ മാതൃക;വാണിമേലിൽ യുവധാര ഫെസ്റ്റിന് സമാപനം

> **Lead Summary:** **വാണിമേൽ : **അര നൂറ്റാണ്ടിലേറെക്കാലം വാണിമേലിൻ്റ രാഷട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന സി പി ഐ എം നേതാവ് കെ.സി ചോയിയെ മാതൃകാ പൊതുപ്രവർത്തകനായി അംഗീകരിച്ച് നാടിൻ്റെ ആദരവ്.

## Article Content

**വാണിമേൽ : **അര നൂറ്റാണ്ടിലേറെക്കാലം വാണിമേലിൻ്റ രാഷട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന സി പി ഐ എം നേതാവ് കെ.സി ചോയിയെ മാതൃകാ പൊതുപ്രവർത്തകനായി അംഗീകരിച്ച് നാടിൻ്റെ ആദരവ്.

യുവധാര ഫെസ്റ്റിന്റെ സമാപനസമ്മേളനവും സാംസ്കാരികനിലയം ഉദ്ഘാടനവും ഇ.കെ. വിജയൻ എം.എൽ.എ. നിർവഹിച്ചു. മാതൃകാപൊതുപ്രവർത്തകനുള്ള യുവധാരയുടെ ആദരവ് കെ.സി. ചോയി ഏറ്റുവാങ്ങി.

കഥാകാരൻ വെളളിയോടൻ, സത്യൻ കുമ്പളച്ചോല, വിനീഷ് പച്ചപ്പാലം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അധ്യക്ഷയായി. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കെ.കെ. ഇന്ദിര, എ.പി .ഷൈനി, കെ.പി. രാജീവൻ, കെ.സി. പവിത്രൻ, കെ. ആശിഷ്‌, സി.പി. വിനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46184/yuvadhara-fest-concludes-at-vanimel)