---
title: "വിദ്യാർത്ഥികളുടെ സുരക്ഷാ കാര്യത്തിൽ  ജാഗ്രത പാലിക്കണം - ഇ.കെ.വിജയൻ -എം.എൽ.എ"
english_title: "Students should be vigilant about safety - EK Vijayan - MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46528/students-should-be-vigilant-about-safety-ek-vijayan-mla"
published_at: "2022-06-01T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62976aec2dbe7_ek vijayan.jpg"
keywords: []
---

# വിദ്യാർത്ഥികളുടെ സുരക്ഷാ കാര്യത്തിൽ  ജാഗ്രത പാലിക്കണം - ഇ.കെ.വിജയൻ -എം.എൽ.എ

> **Lead Summary:** **നാദാപുരം: **കുരുന്നു മക്കൾ വെള്ളത്തിൽ അകപ്പെട്ടും മറ്റ് അപകടങ്ങളിൽ പെടുന്നതിൽ നിന്നും അദ്ധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് ഇ.കെ.വിജയൻ എം.എൽ എ പറഞ്ഞു.

## Article Content

**നാദാപുരം: **കുരുന്നു മക്കൾ വെള്ളത്തിൽ അകപ്പെട്ടും മറ്റ് അപകടങ്ങളിൽ പെടുന്നതിൽ നിന്നും അദ്ധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് ഇ.കെ.വിജയൻ എം.എൽ എ പറഞ്ഞു.

അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന പുതിയ കൂട്ടുകാരെ വരവേറ്റ് കൊണ്ട് നാദാപുരം സൗത്ത് എൽ.പി.സ്കൂൾ പുളിക്കൂലിൽ നടന്ന പ്രവേശനോത്സവ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

പുതുതായി വന്ന കുരുന്നുകൾക്ക് എം.എൽ എ . ഉപഹാര സമർപ്പണം നടത്തി. കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട് മരണമടഞ്ഞ കുട്ടിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വാർഡ് മെംബർ സമീറ സി ടി.കെ അദ്ധ്യക്ഷം വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം അബ്ബാസ് കണേക്കൽ . സമദ് യു .വി ,സി.എച്ച് മോഹനൻ , റഷീദ്.പി, ബിജു . കെ , കുഞ്ഞാലി, ഹമീദ് .സി.വി. രബിന എ.കെ, തസ്നീം ഐ, അശ്വന്ത് , ഷൈലജ ചന്ദന , ജസീല സംസാരിച്ചു. ഹെഡ് മാസ്റ്റർ സുരേഷ് ബാബു .സി.കെ സ്വാഗതവും . റഫീക് മാസ്റ്റർ ടി.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46528/students-should-be-vigilant-about-safety-ek-vijayan-mla)