---
title: "ഫസൽ നൈറ്റ് നാദാപുരത്ത്:  സ്വാഗത സംഘം രൂപീകരിച്ചു "
english_title: "Fazal Night at Nadapuram: Welcome group formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46545/fazal-night-at-nadapuram-welcome-group-formed"
published_at: "2022-06-01T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62977827ead80_fund.jpg"
keywords: []
---

# ഫസൽ നൈറ്റ് നാദാപുരത്ത്:  സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **നാദാപുരം: **കലാ സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ ഗായകൻ ഫസൽ നാദാപുരത്തെ ജന്മനാട് ആദരിക്കുന്നു. അടുത്തമാസം 17 ന് നാദാപുരത്ത് നടക്കുന്ന ഫസൽ നൈറ്റിന് വിപുലമായ സ്വാഗത സംഘമായി.

## Article Content

**നാദാപുരം: **കലാ സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ ഗായകൻ ഫസൽ നാദാപുരത്തെ ജന്മനാട് ആദരിക്കുന്നു. അടുത്തമാസം 17 ന് നാദാപുരത്ത് നടക്കുന്ന ഫസൽ നൈറ്റിന് വിപുലമായ സ്വാഗത സംഘമായി.

സാംസ്കാരിക സദസ്, ഗാനാലാപന മത്സരം,  സാഹിത്യ സെമിനാർ, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികൾ ഇതിൻ്റെ ഭാഗമായി  നടക്കും. പരിപാടിയുടെ പ്രഖ്യാപന സംഗമം   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സി വി അഷ്‌റഫ്‌ അധ്യക്ഷനായി. ഫണ്ടുദ്ഘാടനം ഖാസിം വാണിമേലിൽ നിന്ന് തുക സ്വീകരിച്ച് അഹമ്മദ് പുന്നക്കലും,  ലോഗോ പ്രകാശനം സൂപ്പി നരിക്കാട്ടേരിയും  നിർവഹിച്ചു.  

മുഹമ്മദ് ബംഗ്ലത്ത്  മുഖ്യപ്രഭാഷണം നടത്തി. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്‌റഫ്‌, ജന പ്രതിനിധികളായ രജീന്ദ്രൻ  കപ്പള്ളി, അബ്ബാസ് കണക്കൽ,  ജനീദ ഫിർദൗസ്,  സി ടി കെ  സമീറ,  തായമ്പത്ത്  കുഞ്ഞാലി, ടി പി എം തങ്ങൾ,  പി കെ കുട്ടി, മുഷ്താഖ് തീക്കുനി,   കെ എം അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു  കരയത്ത് അസീസ് ഹാജി   ചെയർമാനും  കെ എം  അബ്ദുറഹിമാൻ ജനറൽ കൺവീനറും, അറഫാത്ത് നരിപ്പറ്റ  ട്രഷററുമായി സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46545/fazal-night-at-nadapuram-welcome-group-formed)