---
title: "കണ്ണിമ ചിമ്മാതെ നാട്ടുകാർ..... ഔദ്യോഗിക തിരച്ചിൽ നിർത്തി; നാളെ രാവിലെ നേവിയെത്തും "
english_title: "The locals stopped the search....... ; The Navy will arrive tomorrow morning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46574/the-locals-stopped-the-search-the-navy-will-arrive-tomorrow-morning"
published_at: "2022-06-01T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6297a679f21fc_ummaththor 5.jpg"
keywords: []
---

# കണ്ണിമ ചിമ്മാതെ നാട്ടുകാർ..... ഔദ്യോഗിക തിരച്ചിൽ നിർത്തി; നാളെ രാവിലെ നേവിയെത്തും 

> **Lead Summary:** **പാറക്കടവ്: **സ്വന്തം വീട്ടിലെ കുട്ടികൾ നഷ്ടമായതിൻ്റെ വേദനയാണ് ഈ നാടിന്. രണ്ട് രാപകലുകൾ കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ഉമ്മത്തൂർ മുടവന്തേരി ഗ്രാമങ്ങൾ. ഇവർക്ക് പിന്തുണയായി ഒഴുകിയെത്തുന്നത് ആയിരങ്ങൾ.

## Article Content

**പാറക്കടവ്: **സ്വന്തം വീട്ടിലെ കുട്ടികൾ നഷ്ടമായതിൻ്റെ വേദനയാണ് ഈ നാടിന്. രണ്ട് രാപകലുകൾ കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ഉമ്മത്തൂർ മുടവന്തേരി ഗ്രാമങ്ങൾ. ഇവർക്ക് പിന്തുണയായി ഒഴുകിയെത്തുന്നത് ആയിരങ്ങൾ.

പുഴയിൽ കുളിക്കുന്നതിനിടയിൽ കാണാതായ മിസ് ഹബിനായുള്ള ഫയർഫോഴ്സിൻ്റെയും ദുരന്തനിവാരണ സേനയുടെയും ഇന്നത്തെ തിരച്ചിൽ ഒൻപത് മണിയോടെ അവസാനിപ്പിച്ചു. കക്കയത്ത് നിന്നെത്തിയ അമീൻ റെസ്ക്യൂ ടീം രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ രാത്രിപത്തര മണിയോടെയാണ് അവസാനിപ്പിച്ചത്.

അണ്ടർ വാട്ടർ ക്യാമറ ഉപയോഗിച്ച് ഒൻപതംഗ സംഘം പുഴ അരിച്ചുപെറുക്കി. ലത്തീഫ് ,പത്രോസ് എന്നീ മുങ്ങൽ വിദഗ്തർ പുഴക്കടിയിൽ പരിശോധിച്ചു. കോ-ഓഡിനേറ്റർബിജു കക്കയം, സാദിഖ് ഓണാട്ട്, അമ്മദ് മുണ്ടേരി, ലത്തീഫ് തെക്കേടത്ത്, മുസ്തഫ, സറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

ഫയർഫോഴ്‌സിൻ്റെ ലൈറ്റ് ഉപയോഗിച്ച് ഇപ്പൊഴും തിരച്ചിൽ തുടരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ,സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ടി.കെ ഖാലിദ്, ഹാരിസ് തൂത്തുക്കുടി, ഹമീദ് മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമേഷ് എന്നിവർ മുഴുവൻ സമയം ഇവിടെ രക്ഷാപ്രവത്തനം ഏകോപിപ്പിക്കുന്നുണ്ട്.

സ്ക്കൂൾ തുറക്കുന്നതിൻ്റെ തലേ ദിവസം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ ദുരന്തത്തിൽ വിറങ്ങലിച്ച് ഗ്രാമങ്ങൾ. മുഹമ്മദ് മടങ്ങിയത് ഉമ്മ പോയ ലോകത്തേക്ക്. പുഴയിൽ കാണാതായ കൂട്ടുകാരൻ മിസ്സബിനായുള്ള തിരച്ചിൽ ഉമ്മത്തൂരിൽ തുടരുകയാണ്.

മുടവന്തേരിയിലെ കൊയിലോത്ത് മൊയ്തുവിൻറെ മകനാണ് മരിച്ച 12 കാരനായ മുഹമ്മദ് ഉമ്മ ഫാത്തിമ ഏതാനും വർഷം മുമ്പാണ് അർബുദരോഗത്തെ തുടർന്ന് മരിച്ചത് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മുഹമ്മദിള്ളത്.

ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ തുടരുന്നു. രാത്രി ആയതോടുകൂടി ഇരുട്ട് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഉമ്മത്തൂരിലെ താഴേകണ്ടത്തിൽ അലിയുടെ മകൻ മിസബ് (14 ) ആണ് ഒഴുക്കിൽപ്പെട്ടത്.

ഒപ്പം പുഴയിൽ ഇറങ്ങിയ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13 ) നെ നാട്ടുകാർ ഉടൻ രക്ഷിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാണിമേൽ പാക്കോയിൽ നിന്നുള്ള മുങ്ങൽ വിദഗ്ദരും ജനകീയ ദുരന്ത നിവാരണ സേനാ പ്രവർത്തകരും നാട്ടുകാർക്കും ഫയർഫോഴ്‌സിനും ഒപ്പം തിരച്ചിലിന് നേതൃത്വം കൊടുക്കുന്നുണ്ട്.

വാഹനങ്ങളിലും മറ്റും ജനറേറ്റർ കൊണ്ടുവന്ന് പുഴയിലേക്ക് ലൈറ്റ് എത്തിക്കുന്നുണ്ട്. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മുടവന്തേരി സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ഉമ്മത്തൂർ ഹൈസ്കൂളിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. ആറു കുട്ടികളാണ് പുഴയിൽ കുളിക്കാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്.

മലബാറിലെ വിദഗ്തരായ ദുരന്തനിവാരണാ പ്രവർത്തകർ എല്ലാം ഉമ്മത്തൂരിൽ എത്തിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാർ സംവിധാനങ്ങളും ജനകീയ ദുരന്തനിവാരണാ സേന പ്രവർത്തകരും സന്നദ്ധ വളണ്ടയർമാരുമായി നൂറിലധികം പേർ പുഴ അരിച്ചുപെറുക്കുകയാണ് .

രക്ഷാപ്രവർത്തനത്തിന് ഏകോപനവുമായി വടകര തഹസിൽദാർ പ്രസിലിൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘവും സ്ഥലത്തുണ്ട്. നാട്ടുകാരും , ജനകീയ ദുരന്ത നിവാരണ സേനയും , ഫയർ ഫോഴ്സും നടത്തിയ തിരച്ചിൽ വിഫലമായ തോടെയാണ് ജില്ല കലക്ടറുടെ നിർ ദ്ദേശ പ്രകാരം എൻ ഡി ആർ എഫ് അംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചത്.

കണ്ണൂർ, തല ശ്ശേരി എന്നിവിടങ്ങളിലെ ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ദരും, വെള്ളത്തിനടിയിലെ ദ്രൃശ്യങ്ങൾ പകർത്തുന്നതിനായി ക്യാമറ അടക്കം സജ്ജീകരിച്ചാണ് തിര ച്ചിൽ ആരംഭിച്ചത്. ഇ.കെ.വിജയൻ എം എൽ എ, വടകര തഹസിൽദാർ പ്രസിൽ എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ,ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നെസീമ, തൂണേരി പഞ്ചായത്ത് പ്രസിഡൻ്റ് ഷാഹിന ,വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, വിവിധ രാഷട്രീയ പാർടി നേതാക്കളും സ്ഥലത്ത് ഉണ്ട്.

ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രദേശവാസികളായ ആറ് വിദ്യാർത്ഥികൾ ഉമ്മത്തൂർ പുഴയുടെ മുടവന്തേരി ഭാഗത്ത് ഇല്ലത്ത് കടവിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്ക് അനുഭവ പ്പെട്ടതോടെ നാല് വിദ്യാർത്ഥികൾ കരക്ക് കയറിയെങ്കിലും മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (12), മിസ്ഹാബ് എന്നിവർ ഒഴുക്കിൽ പെടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥല ത്തെത്തിയ നാട്ടുകാർ മുഹമ്മദിനെ രക്ഷ പ്പെടുത്തി ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചേലക്കാട് , പാനൂർ , പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി.

ശക്തമായ അടി ഒഴുക്കും, ജല നിരപ്പ് ഉയരുന്നതുമാണ് തിരച്ചിൽ ശ്രമം വിഫലമാക്കുന്ന തെന്ന് നാട്ടുകാർ പറഞ്ഞു. വടകര ജില്ല ആശുപത്രി മോർച്ചറി യിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മുഹമ്മദിൻ്റെ മൃതദേഹം ബന്ധു ക്കൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46574/the-locals-stopped-the-search-the-navy-will-arrive-tomorrow-morning)