---
title: "നാദാപുരത്ത് പോക്സോ കോടതിക്ക് അനുമതി; താലൂക്കിലെ ആദ്യ കോടതി വരുന്നത് ബാർ അസോസിയേഷൻ ഇടപെടലിൽ "
english_title: "Poxo court allowed in Nadapuram; The first court in the taluk came under the intervention of the Bar Association"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46583/poxo-court-allowed-in-nadapuram-the-first-court-in-the-taluk-came-under-the-intervention-of-the-bar-association"
published_at: "2022-06-02T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629807c8a6a82_nadapyram.jpg"
keywords: []
---

# നാദാപുരത്ത് പോക്സോ കോടതിക്ക് അനുമതി; താലൂക്കിലെ ആദ്യ കോടതി വരുന്നത് ബാർ അസോസിയേഷൻ ഇടപെടലിൽ 

> **Lead Summary:** **നാദാപുരം: **കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇനി നാദാപുരത്ത് വിചാരണ ചെയ്യാം. ഏറെക്കാലത്തെ ആവശ്യത്തെ തുടർന്ന്നാദാപുരത്ത് പോക്സോ കോടതിക്ക് അനുമതി ലഭിച്ചു. താലൂക്കിലെ ആദ്യ കോടതി വരുന്നത് ബാർ അസോസിയേഷൻ ഇടപെടലിൽ. സംസ്ഥാന സർക്കാരാണ് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പോക്സോ കോടതിക്ക് അനുമതി നൽകിയത്.

## Article Content

**നാദാപുരം: **കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇനി നാദാപുരത്ത് വിചാരണ ചെയ്യാം. ഏറെക്കാലത്തെ ആവശ്യത്തെ തുടർന്ന്നാദാപുരത്ത് പോക്സോ കോടതിക്ക് അനുമതി ലഭിച്ചു. താലൂക്കിലെ ആദ്യ കോടതി വരുന്നത് ബാർ അസോസിയേഷൻ ഇടപെടലിൽ. സംസ്ഥാന സർക്കാരാണ് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പോക്സോ കോടതിക്ക് അനുമതി നൽകിയത്.

സംസ്ഥാനത്ത് പുതുതായി 28 പോക്സോ കോടതികൾക്കാണ് അനുമതി നൽകിയത്. കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് മാത്രമാണ് കോടതിക്ക് അനുമതി നൽകിയത്. സമീപജില്ലയായ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലും കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലുമാണ് കോടതി അനുവദിച്ചത്.

നിലവിൽ ജില്ലയിൽ മൂന്ന് പോക്സോ കോടതികളാണുള്ളത്. രണ്ടെണ്ണം കോഴിക്കോട്ടും ഒന്ന് കൊയിലാണ്ടിയിലുമാണ്. നിലവിൽ ജില്ലാ അതിർത്തിയായ പക്രംതളം മുതൽ വാണിമേൽ, വളയം, നരിപ്പറ്റ, ചെക്യാട് തുടങ്ങിയ മലയോര മേഖലകളിലെ ഇരകളും സാക്ഷികളും കിലോമീറ്റർ അകലെയുള്ള കോഴിക്കോട്, കൊയിലാണ്ടി എന്നീ പോക്സോ കോടതികളെയാണ് സമീപിക്കേണ്ടത്.

ഇതുമൂലം ഇരകൾക്കുണ്ടാകുന്ന പ്രയാസം ഒട്ടേറെ പേർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പോക്സോ കോടതി അനുവദിക്കണമെന്ന് നാദാപുരം ബാർ അസോസിയേഷൻ നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു. നാദാപുരത്തെ പോക്സോ കോടതി കല്ലാച്ചിയിലെ മുൻസിഫ് കോടതി കെട്ടിടത്തിന്റെ മുകളിൽ ആരംഭിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46583/poxo-court-allowed-in-nadapuram-the-first-court-in-the-taluk-came-under-the-intervention-of-the-bar-association)