കല്ലാച്ചി : രണ്ടു വർഷത്തെ അടച്ചുപൂട്ടലിന്റെയും ഒറ്റപ്പെടലിന്റെയും ചങ്ങലകൾ പൊട്ടിച്ച് ആത്മവിശ്വാസത്തിന്റെ പുത്തനുടുപ്പിട്ട് പ്രതീക്ഷയുടെ വർണക്കുട ചൂടി കല്ലാച്ചി ഗവ.യു.പി.സ്കൂളിലെത്തിയ കുരുന്നുകൾ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തും പാട്ട് പാടിയും സ്കൂൾ മുറ്റത്തെ സജീവമാക്കിയപ്പോൾ മനം നിറഞ്ഞ് അധ്യാപകരും രക്ഷിതാക്കളും നവാഗതരെ സ്വാഗതം ചെയ്തു.
നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ശ്രീ എം.സി സുബൈർ ഉൽഘാടനം ചെയ്ത ചടങ്ങിൽ ശ്രീ രാജഗോപാലൻ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.
പിടിഎ പ്രസി. ശ്രീ.സി.കെ ശശി അധ്യക്ഷത വഹിച്ചു. സർവ്വശ്രീ. സുരേഷ് ബാബു (വൈ.പ്രസി.പി ടി എ ) ഷിംന (എം.പി.ടി.എ ) നിഷാ മനോജ് (ചെയർമാൻ എസ് എം .സി)സുമ ടി.പി.അധ്യാപിക രാജലക്ഷ്മി. സി.വി എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രവി എം സ്വാഗതവും ശ്രീ.ഇ.കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. ശേഷം കുട്ടികളുടെ കലാമികവിന്റെ അവതരണം നടന്നു.
Kallachi Govt. UP School Entrance Ceremony is full of newcomers and parents