---
title: "ഹജ്ജാജിമാർക്ക് മുസ്ലിം ലീഗ് പഠന ക്ലാസും യാത്രയയപ്പും നൽകി"
english_title: "The Muslim League gave study classes and farewell to the pilgrims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46782/the-muslim-league-gave-study-classes-and-farewell-to-the-pilgrims"
published_at: "2022-06-02T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298c734977ff_HAJJ YATHRAYAPP.jpg"
keywords: []
---

# ഹജ്ജാജിമാർക്ക് മുസ്ലിം ലീഗ് പഠന ക്ലാസും യാത്രയയപ്പും നൽകി

> **Lead Summary:** **നാദാപുരം: ** പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന നാദാപുരം പഞ്ചായത്തിലെ ഹജ്ജാജിമാർക്ക് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഠന ക്ലാസും യാത്രയയപ്പും നടത്തി.

## Article Content

**നാദാപുരം: ** പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന നാദാപുരം പഞ്ചായത്തിലെ ഹജ്ജാജിമാർക്ക് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഠന ക്ലാസും യാത്രയയപ്പും നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി സൂപ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വലിയാണ്ടി ഹമീദ് സ്വാഗതം പറഞ്ഞു .

സയ്യിദ് ഹസ്സൻ സഖാഫി കൊടക്കൽ, സി അബ്ദുൽ ഹമീദ് ദാരിമി എന്നിവർ ക്ലാസെടുത്തു. മുഹമ്മദ് ബംഗ്ലത്ത് , വി വി മുഹമ്മദലി , സി കെ നാസർ, അഷ്റഫ് പൊയിക്കര, എം സി സുബൈർ , അബ്ബാസ് കണേക്കൽ , എൻ കെ ജമാൽ ഹാജി , സി എച്ച് നജ്മ ബീവി , ടി കെ സുബൈദ , സുഹറ പുതിയാറക്കൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46782/the-muslim-league-gave-study-classes-and-farewell-to-the-pilgrims)