---
title: "കനലെരിയുന്ന ഓർമ്മകൾ; കല്ലാച്ചിയിൽ കരുത്ത് തെളിയിച്ച് റാലിയും പൊതു സമ്മേളനവും "
english_title: "Burning memories; Rally and public meeting to show strength in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/46805/burning-memories-rally-and-public-meeting-to-show-strength-in-kallachi"
published_at: "2022-06-02T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298ee6a86b05_cpim.jpg"
keywords: []
---

# കനലെരിയുന്ന ഓർമ്മകൾ; കല്ലാച്ചിയിൽ കരുത്ത് തെളിയിച്ച് റാലിയും പൊതു സമ്മേളനവും 

> **Lead Summary:** **നാദാപുരം : ** സിപിഐ എം മതവിരുദ്ധ പാർട്ടിയല്ലെന്നും സമൂഹത്തിൽ വർഗീയതയുണ്ടാക്കി രാഷട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുടെ പ്രചാരണ മാണി തെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞു.

## Article Content

**നാദാപുരം : ** സിപിഐ എം മതവിരുദ്ധ പാർട്ടിയല്ലെന്നും സമൂഹത്തിൽ വർഗീയതയുണ്ടാക്കി രാഷട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുടെ പ്രചാരണ മാണി തെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞു.

തെരുവംപറമ്പിൽ ഈന്തുള്ളതിൽ ബിനു രക്ത സാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈന്തുള്ളതിൽ ബിനുവിൻ്റെ 21 ആം രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി സി.പിഐ എം നേതൃത്വത്തിൽ കല്ലാച്ചിയിൽ നിന്നും തെരുവംപറമ്പത്തേക്ക് ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ ഉജ്വല റാലിയും പൊതുസമ്മേളനവും നടത്തി.കോവിഡ് കാരണം കഴിഞ്ഞ വർഷമായി നടത്താൻ കഴിയാത്ത പരിപാടിക്ക് വമ്പിച്ച ആവേശത്തോടെയാണ് പ്രവർത്തകർ സംഗമിച്ചത്.

റാലിക്ക് സി.എച് മോഹനൻ, എ ' മോഹൻ ദാസ് ,എ രോത്ത് ഫൈസൽ, കെ.പി കുമാരൻ മാസ്റ്റർ, ടി. കണാരൻ, പി.പി ബാലകൃഷ്ണൻ, എ.സുരേഷ് ബാബു, എ.ദിലീപ്, പി.കെ ശിവദാസൻ ,ലത്തീഫ്ചിയൂർ ,ഇ.പി അപ്പുണ്ണി, ടി.രാഘവൻ എന്നിവർ നേതൃത്വം നൽകി.

തെരുവംപറമ്പിൽ നട നടന്ന പൊതുസമ്മേളനത്തിൽ എരോത്ത് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എ.എൻ ഷംസീർ എം.എൽ.എ, വി.പി കുഞ്ഞികൃഷ്ണൻ, കുടത്താം കണ്ടി സുരേഷ്എന്നിവർ സംസാരിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/46805/burning-memories-rally-and-public-meeting-to-show-strength-in-kallachi)