---
title: "നാദാപുരത്തെ ഷോക്കേറ്റ് മരണം; യുവാവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് പട്ടാമ്പിയിലേക്ക് കൊണ്ടുപോകും"
english_title: "Shock death in Nadapuram; The body of the youth will be taken to Pattambi this evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47065/shock-death-in-nadapuram-the-body-of-the-youth-will-be-taken-to-pattambi-this-evening"
published_at: "2022-06-04T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629aeb6d1001c_death navas.jpg"
keywords: []
---

# നാദാപുരത്തെ ഷോക്കേറ്റ് മരണം; യുവാവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് പട്ടാമ്പിയിലേക്ക് കൊണ്ടുപോകും

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് ഇന്നലെ രാത്രി ഷോക്കേറ്റ് മരിച്ച നവാസിനെ മൃതദേഹം ഇന്ന് വൈകിട്ട് സ്വദേശമായ പട്ടാമ്പിയിലേക്ക് കൊണ്ടുപോകും. മൃതദേഹം നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

## Article Content

**നാദാപുരം : **നാദാപുരത്ത് ഇന്നലെ രാത്രി ഷോക്കേറ്റ് മരിച്ച നവാസിനെ മൃതദേഹം ഇന്ന് വൈകിട്ട് സ്വദേശമായ പട്ടാമ്പിയിലേക്ക് കൊണ്ടുപോകും. മൃതദേഹം നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ നവാസ് ( 33) ആണ് മരിച്ചത്. നാദാപുരം പഴയ എസ് ബി ഐ ബാങ്ക് പരിസരത്തെ ഹോൾ സെയിൽ ആക്രി കച്ചവടം നടത്തി വരികയായിരുന്നു. പുളിക്കൂൽ റോഡിലെ വാടകവീടിൻ്റ കുളിമുറിയിൽ തകരാറിലായ ബൾബ് ഹോൾഡർ നന്നാക്കുന്നതിനിടെയാണ് അപകടം.

രാത്രി ഒൻപതരയോടെയാണ് സംഭവം. ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47065/shock-death-in-nadapuram-the-body-of-the-youth-will-be-taken-to-pattambi-this-evening)