---
title: "കരയെ പുഴ വിഴുങ്ങുന്നു; എടച്ചേരിയിൽ കണ്ണീർതീരത്ത് കർഷകർ "
english_title: "The river swallows the land; Farmers on the edge of tears in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47074/the-river-swallows-the-land-farmers-on-the-edge-of-tears-in-edachery"
published_at: "2022-06-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629af5b3daa7e_river.jpg"
keywords: []
---

# കരയെ പുഴ വിഴുങ്ങുന്നു; എടച്ചേരിയിൽ കണ്ണീർതീരത്ത് കർഷകർ 

> **Lead Summary:** **നാദാപുരം :** കരഭൂമിയെ പുഴ വിഴുങ്ങുന്നു, ഇവിടെ തെങ്ങുകൾ കടപുഴകിവീഴുന്നു. പലതും കരിഞ്ഞുണങ്ങുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ അതിരുകൾപോലും മനസ്സിലാകാതെ തീരം വ്യാപകമായി ഇടിഞ്ഞുതാണിരിക്കുകയാണ്.

## Article Content

**നാദാപുരം :** കരഭൂമിയെ പുഴ വിഴുങ്ങുന്നു, ഇവിടെ തെങ്ങുകൾ കടപുഴകിവീഴുന്നു. പലതും കരിഞ്ഞുണങ്ങുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ അതിരുകൾപോലും മനസ്സിലാകാതെ തീരം വ്യാപകമായി ഇടിഞ്ഞുതാണിരിക്കുകയാണ്.

വടകര-മാഹി കനാൽ നവീകരണ ത്തിൻ്റെ ഭാഗമായി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന എടച്ചേരി നോർത്ത്-തുരുത്തി ഭാഗത്താണ് കനാൽ തീരം തീരം വ്യാപകമായി ഇടിയുന്നത്. ജീവിതോപാതി നഷ്ടപ്പെട്ട് പെരുവഴിലാകുമെന്ന ആശങ്കയിലാണ് കർഷകർ.

മറ്റുഭാഗങ്ങളെ അപേക്ഷിച്ച് വർഷങ്ങൾക്കുമുമ്പ് അക്വയർ ചെയ്ത സ്ഥലത്തിനുപുറമേ തുരുത്തി ഭാഗത്ത് ഏക്കർകണക്കിന് ഭൂമിയിലാണ് വീണ്ടും അക്വിസിഷൻ നടപടിയുമായി അധികൃതർ മുന്നോട്ടുപോവുന്നത്. നഷ്ടപരിഹാരം വ്യക്തമാക്കാതെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് കർഷകർ പറഞ്ഞു.

എടച്ചേരി നോർത്ത്-തുരുത്തി ദേശത്ത് വടകര-മാഹി കനാലിന്റെ നിർമിതിക്കായി അധികമായി അക്വയർ ചെയ്യാൻപോകുന്ന ഭൂമി പൂർണമായും കൃഷിഭൂമിയാണ്. അതിനെ ആശ്രയിച്ചുകഴിയുന്ന കർഷകകുടുംബങ്ങൾ ഈ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

ഇത് പരിഗണിച്ച് ദേശീയപാത വികസനത്തിൽ നൽകിയതുപോലെ അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകണമെന്ന് എൽ.ജെ.ഡി. നാദാപുരം മണ്ഡലം സെക്രട്ടറി എം.പി. വിജയൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47074/the-river-swallows-the-land-farmers-on-the-edge-of-tears-in-edachery)