---
title: "വളയം സ്വദേശി ട്രെയിൻ തട്ടി മരിച്ചു; അപകടം കൊയിലാണ്ടിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ  "
english_title: "Valayam native killed by train; The accident happened on the way to a relative's house in Koyilandy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47133/valayam-native-killed-by-train-the-accident-happened-on-the-way-to-a-relatives-house-in-koyilandy"
published_at: "2022-06-04T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b2a71c64c3_mithun.jpg"
keywords: []
---

# വളയം സ്വദേശി ട്രെയിൻ തട്ടി മരിച്ചു; അപകടം കൊയിലാണ്ടിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ  

> **Lead Summary:** **നാദാപുരം : ** വളയം കല്ലുനിര സ്വദേശി യുവാവ് ട്രെയിൻ തട്ടി മരിച്ചു. അപകടം കൊയിലാണ്ടിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ. വെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം ഇന്നലെയാണ് അപകടം.

## Article Content

**നാദാപുരം : ** വളയം കല്ലുനിര സ്വദേശി യുവാവ് ട്രെയിൻ തട്ടി മരിച്ചു. അപകടം കൊയിലാണ്ടിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ. വെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം ഇന്നലെയാണ് അപകടം.

വളയം കല്ലുനിര സ്വദേശി കൂടലായി വീട്ടിൽ കമലയുടെ മകൻ മിഥുൻ ( 28 ) മരിച്ചത്. തിരിച്ചറിയാതെ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചതായിരുന്നു.

ഇന്ന് മാധ്യമ വാർത്ത കണ്ട് മിഥുന്റെ സുഹൃത്തുക്കൾ കൊയിലാണ്ടി പോലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തിരിച്ചറിയാൻ സാധിച്ചത്.

തിരിച്ചറിയാൻ പ്രയാസമായിരുന്ന മൃതദേഹത്തിലെ വസ്ത്രങ്ങൾ, മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ എന്നിവയും വെങ്ങളത്തെ സി.സിടിവി ക്യാമറയും പരിശോധിച്ചാണ് ആളെ തിരിച്ചറിയാൻ കഴിഞ്ഞത്.

വെങ്ങളത്തുള്ള ബന്ധുവീട്ടിലെക്ക് പോകവെ ട്രെയിൻ തട്ടിയതാണ് മരണകാരണമെന്ന് എസ് ഐ കെ.ടി രഘു പറഞ്ഞു.സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു വാണിയംകുളം അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47133/valayam-native-killed-by-train-the-accident-happened-on-the-way-to-a-relatives-house-in-koyilandy)