---
title: "നല്ല ജാഗ്രത വേണം; ഭക്ഷ്യ ഉല്പാദകരും വിതരണക്കാരും നല്ല ജാഗ്രത പുലർത്തണം"
english_title: "The food manufacturing and distribution company organized a health awareness class for the executives."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47173/the-food-manufacturing-and-distribution-company-organized-a-health-awareness-class-for-the-executives"
published_at: "2022-06-04T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b636c1b762_nadapuram.jpg"
keywords: []
---

# നല്ല ജാഗ്രത വേണം; ഭക്ഷ്യ ഉല്പാദകരും വിതരണക്കാരും നല്ല ജാഗ്രത പുലർത്തണം

> **Lead Summary:** **നാദാപുരം:** ഭക്ഷ്യ നിർമ്മാണ വിതരണ സ്ഥാപനം നടത്തിപ്പുകാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായാണ് നാദാപുരത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യവിതരണ നിർമ്മാണ സ്ഥാപനത്തിലെ നടത്തിപ്പുകാർക്ക് പഞ്ചായത്ത് ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചും, ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചും ,പൊതുവായ ശുചിത്വത്തെ കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം:** ഭക്ഷ്യ നിർമ്മാണ വിതരണ സ്ഥാപനം നടത്തിപ്പുകാർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായാണ് നാദാപുരത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യവിതരണ നിർമ്മാണ സ്ഥാപനത്തിലെ നടത്തിപ്പുകാർക്ക് പഞ്ചായത്ത് ലൈസൻസ് എടുക്കുന്നത് സംബന്ധിച്ചും, ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചും ,പൊതുവായ ശുചിത്വത്തെ കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ,നാദാപുരം ഭക്ഷ്യസുരക്ഷാ ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫ് എന്നിവർ ക്ലാസെടുത്തു. മെമ്പർമാരായ പി പി ബാലകൃഷ്ണൻ അബ്ബാസ് കണക്കേൽ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47173/the-food-manufacturing-and-distribution-company-organized-a-health-awareness-class-for-the-executives)