---
title: "കനംകുറഞ്ഞ ടൈലുകൾ; നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവൃത്തി തടഞ്ഞു"
english_title: "Lightweight tiles; Construction work on Nadapuram Govt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47182/lightweight-tiles-construction-work-on-nadapuram-govt-latest"
published_at: "2022-06-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b8c3fc2ce0_IMG_20220604_162136.jpg"
keywords: []
---

# കനംകുറഞ്ഞ ടൈലുകൾ; നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവൃത്തി തടഞ്ഞു

> **Lead Summary:** **നാദാപുരം : **ആബുലൻസ് ഉൾപ്പെടെ വാഹനം കയറി ഇറങ്ങുന്ന ആശുപത്രി മുറ്റത്ത് വിരിക്കുന്നത് കനം കുറഞ്ഞ ബാത്ത് റൂം ടൈയിസ് ആരോപണം. ആശുപത്രി മാനാജ് മെൻ്റ കമ്മറ്റി അംഗവും നാട്ടുകാരും ചേർന്ന് നിർമ്മാണ പ്രവൃത്തി തടഞ്ഞു.

## Article Content

**നാദാപുരം : **ആബുലൻസ് ഉൾപ്പെടെ വാഹനം കയറി ഇറങ്ങുന്ന ആശുപത്രി മുറ്റത്ത് വിരിക്കുന്നത് കനം കുറഞ്ഞ ബാത്ത് റൂം ടൈയിസ് ആരോപണം. ആശുപത്രി മാനാജ് മെൻ്റ കമ്മറ്റി അംഗവും നാട്ടുകാരും ചേർന്ന് നിർമ്മാണ പ്രവൃത്തി തടഞ്ഞു.

പഴയ ഒ.പി ബ്ലോക്കിൻ്റെ മുറ്റത്താണ് കനം കുറഞ്ഞ ടൈൽ പതിക്കാൻ തുടങ്ങിയത്.ഇവിടെ മണ്ണിനടിയിൽ നിർമ്മിച്ച മലിനജല ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു. ലാബ് മാലിന്യങ്ങൾ ശേഖരിക്കുന്ന കുഴിയും ഉൾപ്പെടെ മാലിന്യങ്ങൾ നീക്കി ടാങ്കുകൾ നവീകരിക്കുന്നതിന് ആശുപത്രി ഭരണ സമിതി തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തി ഇരിങ്ങണ്ണൂർ ലാബർ സൊസൈറ്റിയാണ് ഏറ്റെടുത്തത്. ടാങ്കുകൾ ശുദ്ധീകരിക്കാൻ കോൺക്രീറ്റ് സ്ലാബുകൾ നീക്കിയിരുന്നു.

ഈ സമയത്താണ് ആശുപത്രി ഗേറ്റിനോട് ചേർന്ന ടൈൽസുകൾ പൊട്ടിയത്. കഴിഞ്ഞ ദിവസം സ്ലാബ് പുന: സ്ഥാപിച്ച് ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്തു. ഇന്ന് പഴയ ടൈലിന് പകരം പുതിയ ടൈൽസ് വിരിക്കാൻ തുടങ്ങിയതോടെയാണ് എതിർപ്പ് ഉയർന്നത്.

ആശുപത്രി മാനേജ്മെൻറ് കമ്മറ്റി അംഗം വി.കെ സലിം എത്തി പ്രവൃത്തി നിർത്തിവെപ്പിച്ചു. ബാത്ത് റൂം ടൈയിസ് മുറ്റത്ത് വിരിച്ചാൽ വാഹനങ്ങൾ കയറുമ്പോൾ നശിക്കുമെന്ന് ഉറപ്പാണ്.

പ്രതിഷേധം ഉയർന്നപ്പോൾ പതിക്കാൻ തുടങ്ങിയ ടൈലുകൾ എടുത്തു മാറ്റി. പഴയ അതേ ടൈൽസുകൾ മാർക്കറ്റിൽ കിട്ടാത്തതിനാലാണ് ജോൺസൺ കമ്പനിയുടെ ഈ ടൈൽസ് വിരിക്കാൻ നിർബന്ധിതരായതെന്നാണ് കരാറെടുത്ത സൊസൈറ്റി അധികൃതരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47182/lightweight-tiles-construction-work-on-nadapuram-govt-latest)