---
title: "വീട്ടിൽ 'പുലി' ; വാണിമേലിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തിൽ ആളുകൾ തടിച്ചുകൂടി "
english_title: "The 'tiger' at home; People gathered on the rumour that crowd at home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47202/the-tiger-at-home-people-gathered-on-the-rumour-that-crowd-at-home"
published_at: "2022-06-04T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b8b7b7c0d8_puli2.jpg"
keywords: []
---

# വീട്ടിൽ 'പുലി' ; വാണിമേലിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തിൽ ആളുകൾ തടിച്ചുകൂടി 

> **Lead Summary:** **നാദാപുരം: **മലയോരത്തെ വീട്ടിൽ 'പുലി' ഭീതി. വാണിമേൽ അയ്യങ്കിൽ വീടിന് പിറകിൽ പുലിയെ കണ്ടെന്ന് വീട്ടുകാർ അറിയിച്ചതോടെ ആളുകൾ തടിച്ചുകൂടി. കുരുകുളം അയ്യങ്കിയിലെ മൂത്തേടത്ത് അശോകൻ്റെ വീട്ടിൻ്റെ പിറക് വശത്തെ വരാന്തയിലാണ് ഏഴ് മണിയോടെ പുലിയുടെ രൂപത്തിലുള്ള മൃഗത്തെ കണ്ടത്.

## Article Content

**നാദാപുരം: **മലയോരത്തെ വീട്ടിൽ 'പുലി' ഭീതി. വാണിമേൽ അയ്യങ്കിൽ വീടിന് പിറകിൽ പുലിയെ കണ്ടെന്ന് വീട്ടുകാർ അറിയിച്ചതോടെ ആളുകൾ തടിച്ചുകൂടി. കുരുകുളം അയ്യങ്കിയിലെ മൂത്തേടത്ത് അശോകൻ്റെ വീട്ടിൻ്റെ പിറക് വശത്തെ വരാന്തയിലാണ് ഏഴ് മണിയോടെ പുലിയുടെ രൂപത്തിലുള്ള മൃഗത്തെ കണ്ടത്.

മുരൾച്ച കേട്ട് അശോകൻ്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹൃഥിക്ക് ലാൽ വീടിനകത്തെ ജനൽ വഴി പുറത്ത് നോക്കിയപ്പോഴാണ് പുലിയുടെ രൂപത്തിലുള്ള മൃഗത്തെ കണ്ടത്. ബഹളം വെച്ച് നാട്ടുകാർ എത്തിയപ്പോൾ മൃഗം ഓടി മറഞ്ഞു.

തുടർന്ന് വളയം പോലീസും വിലങ്ങാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി .ഇവർ നടത്തിയ പരിശോധനയിൽ വലിയ കാട്ടുപൂച്ചയുടെ കാൽപാടും കൊഴിഞ്ഞ രോമങ്ങളുമാണ് കണ്ടെത്തിയത്. പുലിയെല്ലെന്ന നിഗമനത്തിലാണ് ഇവർ പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47202/the-tiger-at-home-people-gathered-on-the-rumour-that-crowd-at-home)