---
title: "പെട്രോൾ പമ്പിൽ കയറി അക്രമിച്ചെന്ന പരാതിയിൽ  പോലീസ് കേസെടുത്തു"
english_title: "The police have registered a case on the complaint of assaulting a petrol pump."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47204/the-police-have-registered-a-case-on-the-complaint-of-assaulting-a-petrol-pump"
published_at: "2022-06-04T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b92d6c82b2_jeep.jpg"
keywords: []
---

# പെട്രോൾ പമ്പിൽ കയറി അക്രമിച്ചെന്ന പരാതിയിൽ  പോലീസ് കേസെടുത്തു

> **Lead Summary:** **വാണിമേൽ:** പെട്രോൾ പമ്പിൽ കയറി അക്രമിച്ചെന്ന പരാതിയിൽ വളയം പോലീസ് കേസെടുത്തു.വിലങ്ങാട് ഫിയൽസ് പമ്പ് ഉടമ നരിപ്പറ്റ ചാത്തോത്ത് പൊയിൽ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് കേസെടുത്തത്.

## Article Content

**വാണിമേൽ:** പെട്രോൾ പമ്പിൽ കയറി അക്രമിച്ചെന്ന പരാതിയിൽ വളയം പോലീസ് കേസെടുത്തു.വിലങ്ങാട് ഫിയൽസ് പമ്പ് ഉടമ നരിപ്പറ്റ ചാത്തോത്ത് പൊയിൽ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് കേസെടുത്തത്.

പമ്പിലെ ജീവനക്കാരനായ നിടുംപറമ്പ് അലപ്പാട്ടുകൊട്ടയിൽ സ്റ്റഫിൻ സന്നി,വിലങ്ങാട് കല്ലുളളപൊയിൽ കെ.പി.വിഷ്ണു,കുങ്കുനിരവുമ്മൽ കുഞ്ഞിപ്പറമ്പത്ത് അമീർ മുഹമ്മദ് എന്നിവരെയാണ് അക്രമിച്ചത്.

31 ന് രാത്രി എട്ട് മണിക്കാണ് പമ്പിലെ ജീവനക്കാർക്ക് നേരെ അക്രമമുണ്ടായത്.മദ്യപിച്ചെത്തിയ സംഘം പമ്പിൽ കയറി അക്രമം നടത്തുകയായിരുന്നുവെന്ന് അക്രമത്തിനിരയായവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47204/the-police-have-registered-a-case-on-the-complaint-of-assaulting-a-petrol-pump)