---
title: "പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന  വികസനം  വേണ്ടെന്ന് - എൻ.സി.പി  "
english_title: "No development that harms the environment - NCP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/47270/no-development-that-harms-the-environment-ncp"
published_at: "2022-06-05T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c5b56ef496_treeplants.jpg"
keywords: []
---

# പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന  വികസനം  വേണ്ടെന്ന് - എൻ.സി.പി  

> **Lead Summary:** **നാദാപുരം : **പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള വികസനം നമുക്ക് വേണ്ടയെന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിക്കണമെന്ന് എൻ.സി.പി. കോഴിക്കോട് ജില്ലാ ജന: സിക്രട്ടറി പ്രേംരാജ് കായക്കൊടി പറഞ്ഞു.

## Article Content

**നാദാപുരം : **പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള വികസനം നമുക്ക് വേണ്ടയെന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിക്കണമെന്ന് എൻ.സി.പി. കോഴിക്കോട് ജില്ലാ ജന: സിക്രട്ടറി പ്രേംരാജ് കായക്കൊടി പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് നാദാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈകൾ നടൽ തുണേരിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.വൈ.സി. ബ്ലോക്ക് പ്രസിഡണ്ട് പി.വി.സനൽകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുധീഷ്, പി.കെ.ദാമോദരൻ, കെ.പി.സജീഷ്, പി.പി. ഷിബു, എം.എസ്.അരുദ്ധതി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/47270/no-development-that-harms-the-environment-ncp)